റാവല്പിണ്ടി എക്സ്പ്രസ് എന്ന വിളിപ്പേരില്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്‍റെ അഭിമാനം ഉയര്‍ത്തിയ ഷൊഹൈബ് അക്തര്‍ ടീമില്‍ നിന്ന് പുറത്തേക്കുള്ള വഴിയിലാണെന്ന് റിപ്പോര്‍ട്ടുകള്‍. ശ്രീലങ്കയ്ക്കെതിരെ നടക്കുന്ന ഏകദിനങ്ങളില്‍ പ്രകടനം മെച്ചമാക്കാന്‍ ശ്രമിക്കുന്നില്ല എന്നാണ് ഈ ഫാസ്റ്റ് ബൌളറിനെതിരെയുള്ള ആരോപണം.
ആദ്യ രണ്ട് ഏകദിനങ്ങളിലും തിളക്കം കുറഞ്ഞ പ്രകടനമാണ് ഷൊഹൈബ് കാഴ്ച വച്ചത്. വിക്കറ്റുകള്‍ നേടാന്‍ പരാജയപ്പെട്ടതും ആറ് ഓവറില്‍ 1-45 എന്ന നിലയിലുള്ള മോശം പ്രകടനം കാഴ്ചവച്ചതും അക്തറിനെ തഴയാന്‍ ടീം മാനേജ്‌മെന്‍റിനെ പ്രേരിപ്പിക്കുന്നു എന്നാണ് പാക് ടീമില്‍ നിന്നുള്ള വിവരം.
അക്തര്‍ ആത്മാര്‍ത്ഥയോടെയല്ല പന്തെറിയുന്നത് എന്ന് പാക് നായകന്‍ സൊഹൈബ് മാലിക്കിന്‍റെ കുറ്റപ്പെടുത്തലും ഈ മുപ്പത്തിമൂന്നുകാരന്‍റെ തീ പാറുന്ന ബോളുകള്‍ എതിരാളികളെ പേടിപ്പിക്കുന്നില്ല എന്ന് വ്യക്തമാക്കുന്നതാണ്.
ശ്രീലങ്കയ്ക്കെതിരെ തുടര്‍ന്നുള്ള ഏകദിനങ്ങളിലും ജനുവരി 24 ന് തുടങ്ങുന്ന ടെസ്റ്റിലും അക്തറിനെ പരീക്ഷിക്കാന്‍ സാധ്യതയില്ല എന്നാണ് ടീമിലെ മുതിര്‍ന്ന അംഗങ്ങള്‍ അഭിപ്രായപ്പെടുന്നത്. പകരം യുവ പേസര്‍ സൊഹൈല്‍ ഖാനോ സ്പിന്നര്‍ സയീസ് അജമലിനോ ടീമില്‍ ഇടം ലഭിച്ചേക്കാം.
കറാച്ചി|
PRATHAPA CHANDRAN|
Last Modified വെള്ളി, 23 ജനുവരി 2009 (15:00 IST)
140 ഏകദിനങ്ങളില്‍ നിന്ന് 220 വിക്കറ്റുകളും 46 ടെസ്റ്റുകളില്‍ നിന്ന് 178 വിക്കറ്റുകളുമാണ് അക്തറിന്‍റെ സമ്പാദ്യം.