ലോകകപ്പിലെ ആദ്യസെമിയില്‍ ബാറ്റ് ചെയ്യുന്ന ന്യൂസിലാന്‍ഡിന് മൂന്ന് വിക്കറ്റ് നഷ്ടമായി. തുടക്കത്തില്‍ മികച്ച രീതിയില്‍ ബാറ്റ് ചെയ്ത കീവിസിനെ ശ്രീലങ്ക വരിഞ്ഞുകെട്ടുന്ന സ്ഥിതിയാണ് ഇപ്പോള്‍. 23 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ ന്യൂസിലാന്‍ഡ് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 84 റണ്‍സ് എടുത്തിട്ടുണ്ട്.
മൊത്തം സ്കോര്‍ 32ല്‍ നില്‍ക്കുമ്പോഴാണ് കീവിസിന് ആദ്യ വിക്കറ്റ് നഷ്ടമായത്. 13 റണ്‍സ് എടുത്ത മക്കല്ലത്തിനെ ഏഴാം ഓവറിലെ ആദ്യ പന്തില്‍ ഹെറാത്ത് പുറത്താക്കുകയായിരുന്നു. 39 റണ്‍സ് എടുത്ത ഗുപ്ടിലിനെ 21.3 ഓവറില്‍ നഷ്ടമായി. ഇത്തവണ മലിംഗയ്ക്കായിരുന്നു വിക്കറ്റ്. 19 റണ്‍സ് എടുത്ത റൈഡറെ മുരളീധരന്‍ സംഗക്കാരയുടെ കൈയിലെത്തിച്ചു.
ടോസ് നേടിയ ന്യൂസിലാന്‍ഡ് ക്യാപ്റ്റന്‍ ഡാനിയല്‍ വെട്ടോറി ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.