ശ്രീലങ്ക - പാക് ടെസ്റ്റ് സമനിലയില്‍

കൊളംബോ| WEBDUNIA| Last Updated: ബുധന്‍, 23 ഏപ്രില്‍ 2014 (13:08 IST)
PRO
PRO
ശ്രീലങ്കയും പാകിസ്ഥാനും തമ്മിലുള്ള ടെസ്റ്റ് മത്സരം സമനിലയില്‍ അവസാനിച്ചു. ടീമിനെ ഫോളോ ഓണില്‍ നിന്ന് രക്ഷിച്ച കുമാര്‍ സംഗക്കാര 192 റണ്‍സ് എടുത്തു. ഒന്നാം ടെസ്റ്റ് ജയിച്ച ലങ്ക മൂന്നു ടെസ്റ്റുകളുടെ പരമ്പരയില്‍ മുന്നിട്ടുനില്ക്കയാണ്(1-0).

ഒന്നാം ഇന്നിംഗ്സില്‍ പാകിസ്ഥാന്‍ 551 റണ്‍സിന് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. രണ്ടാം ഇന്നിംഗ്സില്‍ 100 റണ്‍സിനും പാകിസ്ഥാന്‍ ഡിക്ലയര്‍ ചെയ്തു.

ശ്രീലങ്ക ഒന്നാം ഇന്നിംഗ്സില്‍ 391 റണ്‍സ് എടുത്തു. രണ്ടാം ഇന്നിംഗ്സില്‍ 86 റണ്‍സ് എന്ന നിലയില്‍ മത്സരം അവസാനിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :