ശ്രീലങ്ക കീവീസിനെ എറിഞ്ഞൊതുക്കി

കൊളംബോ| WEBDUNIA|
PRO
PRO
ലോകകപ്പിലെ ആദ്യസെമിയില്‍ ന്യൂസിലാന്‍ഡിനെതിരെ ശ്രീലങ്കയ്ക്ക് 218 റണ്‍സിന്റെ വിജയലക്‍ഷ്യം. ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാന്‍ഡ് 48.5 ഓവറില്‍ 217 റണ്‍സിന് പുറത്തായി.

ടോസ് നേടിയ ന്യൂസിലാന്‍ഡ് ക്യാപ്റ്റന്‍ ഡാനിയല്‍ വെട്ടോറി ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. തുടക്കത്തില്‍ മികച്ച രീതിയില്‍ ബാറ്റ് ചെയ്തെങ്കിലും കളിപുരോഗമിച്ചപ്പോള്‍ കീവിസിനെ ശ്രീലങ്ക വരിഞ്ഞുകെട്ടുകയായിരുന്നു. മൊത്തം സ്കോര്‍ 32ല്‍ നില്‍ക്കുമ്പോഴാണ് കീവിസിന് ആദ്യ വിക്കറ്റ് നഷ്ടമായത്. 13 റണ്‍സ് എടുത്ത മക്കല്ലത്തിനെ ഏഴാം ഓവറിലെ ആദ്യ പന്തില്‍ ഹെറാത്ത് പുറത്താക്കുകയായിരുന്നു. 39 റണ്‍സ് എടുത്ത ഗുപ്ടിലിനെ 21.3 ഓവറില്‍ നഷ്ടമായി. ഇത്തവണ മലിംഗയ്ക്കായിരുന്നു വിക്കറ്റ്. 19 റണ്‍സ് എടുത്ത റൈഡറെ മുരളീധരന്‍ സംഗക്കാരയുടെ കൈയിലെത്തിച്ചു.

സ്‌കോട്ട്‌ സ്‌റ്റൈറിസ് ആണ് പിന്നീട് ന്യൂസിലാന്‍ഡ് ബാറ്റിംഗിന് നെടുംതൂണായത്. 57 റണ്‍സെടുത്ത സ്റ്റൈറിസിനെ മുരളീധരന്‍ വിക്കറ്റിന് മുന്നില്‍ കുരുക്കുകയായിരുന്നു. വില്യംസണ്‍ 22 റണ്‍സ് എടുത്തു. പിന്നീട് വന്ന ബാറ്റ്സ്മാന്‍‌മാര്‍ക്ക് ആര്‍ക്കും രണ്ടക്കം കണ്ടെത്താനായില്ല.

ശ്രീലങ്കയ്ക്ക് വേണ്ടി ലസിത്‌ മലിംഗയും മെന്‍‌ഡീസും മൂന്ന് വിക്കറ്റുകള്‍ വീതം വീഴ്ത്തി. മുരളീധരന്‍ രണ്ടും ദില്‍‌ഷനും ഹെറാത്തും ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.

ടീം...
ശ്രീലങ്ക...

തിലകരത്‌നെ ദില്‍ഷന്‍, ഉപുല്‍ തരംഗ, കുമാര സംഗക്കാര (നായകന്‍), മഹേള ജയവര്‍ധനെ, ചമര സില്‍വ, തിലന്‍ സമരവീര, എയ്‌ഞ്ചലോ മാത്യൂസ്‌, ലസിത്‌ മലിംഗ, മുത്തയ്യാ മുരളീധരന്‍, രംഗണ ഹെറാത്‌, അജന്ത മെന്‍ഡിസ്‌.

ന്യൂസിലാന്‍ഡ്...

ബ്രണ്ടന്‍ മക്കല്ലം, മാര്‍ട്ടിന്‍ ഗുപ്‌ടില്‍, ജസി റൈഡര്‍, റോസ്‌ ടെയ്‌ലര്‍, സ്‌കോട്ട്‌ സ്‌റ്റൈറിസ്‌, കെയ്‌ന്‍ വില്യംസണ്‍, നഥാന്‍ മക്കല്ലം, ജേക്കബ്‌ ഓറം, ഡാനിയല്‍ വെട്ടോറി(നായകന്‍), ടിം സൗത്തി, ആന്‍ഡി മക്കേ



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :