ഓസ്‌ട്രേലിയയിലെ ഏറ്റവും വിശ്വസിക്കാന്‍ കൊള്ളാത്തയാള്‍ മുന്‍ ക്രിക്കറ്റ് താരം ഷെയ്ന്‍ വോണ്‍. റീഡേര്‍സ് ഡൈജസ്റ്റ് നടത്തിയ സര്‍വെയിലാണ് ഈ കണ്ടെത്തല്‍.
ഓസ്‌ട്രേലിയിലെ 100 പ്രമുഖരില്‍ ഏറ്റവും വിശ്വസ്തരെ കണ്ടെത്താന്‍ വേണ്ടി നടത്തിയ സര്‍വെയിലാണ് വോണിന്റെ സ്ഥാനം ഒടുവിലായത്. 1000 പേരെ ഉള്‍പ്പെടുത്തിയാണ് സര്‍വെ നടത്തിയത്. പൊതുജന ആരോഗ്യ വിദഗ്ധയായ ഫിയോന സ്റ്റാന്‍ലേയെയാണ് ഏറ്റവും വിശ്വസിക്കാവുന്ന ആളായി കണ്ടെത്തിയിരിക്കുന്നത്. ആദ്യമായി നോബല്‍ പുരസ്കാരം നേടിയ ഓസ്ട്രേലിയന്‍ വനിത എലിസബത്ത് ബ്ലാക്‍ബേണ്‍ ആണ് തൊട്ടുപിന്നില്‍.
ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ജൂലിയ ഗില്ലാര്‍ഡ് വിശ്വസ്തരുടെ പട്ടികയില്‍ തൊണ്ണൂറ്റിയേഴാം സ്ഥാനത്താണ്. ഹോളിവുഡ് നടനും സംവിധായകനുമായ മെല്‍ ഗിബ്‌സണ്‍ ഗില്ലാര്‍ഡിന് തൊട്ടുമുന്നിലായി തൊണ്ണൂറ്റിയാറാമനായി സ്ഥാനം പിടിച്ചു.