വോണിന് ബോളിവുഡ് ഓഫര്‍

മുംബൈ| WEBDUNIA|
PRO
PRO
ഐപിഎല്ലില്ലില്‍ നിന്ന് വിരമിച്ച ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം ഷെയ്ന്‍ വോണ്‍ ബോളിവുഡില്‍ ഭാഗ്യം പരീക്ഷിച്ചേക്കും. ബോളിവുഡ് സിനിമകളില്‍നിന്നും ക്ഷണം ലഭിച്ചിട്ടുണ്ടെന്നും പുതുമകളുണ്ടെങ്കില്‍ ആലോചിക്കുമെന്നും നാല്‍പ്പത്തിയൊന്നുകാരനായ വോണ്‍ പറഞ്ഞു.

ഇന്ത്യന്‍ സംസ്ക്കാരത്തോടെ തനിക്ക് സ്നേഹവും ബഹുമാനവുമാണെന്ന് വോണ്‍ പറഞ്ഞു. അതിനാല്‍ ഇന്ത്യയില്‍ തുടര്‍ന്നും സന്ദര്‍ശിക്കുമെന്നും വോണ്‍ പറഞ്ഞു.

കൌമാരക്കാരികള്‍ക്കായുള്ള വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്യാനുള്‍പ്പടെയുള്ള ഭാവി പദ്ധതികളാണ് വോണ്‍ ആലോചിക്കുന്നത്. ഇന്ത്യയില്‍ ഇതിന് വിപണി കണ്ടെത്താനാകുമെന്നാ‍ണ് വോണ്‍ കരുതുന്നത്. മകള്‍ ഇതില്‍ പങ്കുചേരാന്‍ ഏറെ ആഗ്രഹിക്കുന്നുണ്ടെന്ന് വോണ്‍ പറഞ്ഞു. എന്നാല്‍ കാമുകിയും ബ്രിട്ടീഷ് നടിയുമായ ലിസ് ഹര്‍ലി ഇതില്‍ ചേരുന്നുണ്ടോയെന്ന കാര്യം വോണ്‍ വ്യക്തമാക്കിയില്ല.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :