വനിതാലോകകപ്പ് ഇംഗ്ലണ്ടിലേക്ക്

സിഡ്നി| WEBDUNIA|
ക്രിക്കറ്റിന്‍റെ ഈറ്റില്ലത്തിലേക്ക് മൂന്നാംവട്ടവും ലോകകപ്പ് കിരീടമെത്തിച്ച് ഇംഗ്ലണ്ട് വനിതകള്‍ സിഡ്നിയില്‍ ചരിത്രമെഴുതി. ന്യൂസിലാന്‍ഡിനെ നാല് വിക്കറ്റിന് തോല്‍‌പിച്ചാണ് ഇംഗ്ലണ്ട് ചരിത്രനേട്ടം കൊയ്തത്.

നാടകീയത നിറഞ്ഞ അവസാന ഓവറുകളില്‍ 23 പന്തുകള്‍ അവശേക്ഷിക്കെയാണ് ഇംഗ്ലണ്ട് വിജയം നേടിയത്.
ടോസ് നേടിയ ന്യൂസിലാന്‍ഡ് വനിതകള്‍ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ 166 റണ്‍സിന് കീവീസ് പെണ്‍വീര്യത്തെ ഇംഗ്ലണ്ട് വനിതകള്‍ കരയ്ക്കിരുത്തി.

ഇംഗ്ലണ്ട് ഫാസ്റ്റ് ബൌളര്‍ നിക്കി ഷൌവിന്‍റെ നെതൃത്വത്തിലുള്ള ബൌളിംഗ് ആക്രമണത്തിന് മുന്നില്‍ കീവീസ് പെണ്‍ വീര്യം നട്ടം തിരിയുകയായിരുന്നു. എട്ട് ഓവര്‍ എറിഞ്ഞ ഷൌ 34 റണ്‍സ് വിട്ടുകൊടുത്ത് കീവീസിന്‍റെ നിര്‍ണ്ണായക നാല് വിക്കറ്റുകള്‍ വീഴ്ത്തി.

ഷൌവും ലൌറ മാര്‍ഷും അഴിച്ചുവിട്ട ബൌളിംഗ് കൊടുങ്കാറ്റില്‍ കീവീസ് വിക്കറ്റുകള്‍ ഒന്നൊന്നായി പിഴുതുവീണു. ഓപ്പണറും ക്യാപ്റ്റനുമായ ഹെയ്ഡീ ടിഫിന്‍റെ (56 പന്തില്‍ നിന്ന് 30 റണ്‍സ്) ഉള്‍പ്പെടെ നാല് വിക്കറ്റുകളാണ് ഷൌ വീഴ്ത്തിയത്. 48 റണ്‍സെടുത്ത ലൂസി ഡൂളനാണ് ന്യൂസിലാന്‍ഡ് നിരയിലെ ടോപ് സ്കോറര്‍.

തുടര്‍ന്ന് 167 റണ്‍സ് വിജയലക്‍ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിന് ഓപ്പണര്‍മാരായ കരോളിന്‍ അറ്റ്കിന്‍സും ( 85 പന്തില്‍ നിന്ന് 40 റണ്‍സ്) സാറ ടെയ്‌ലറും (45 പന്തില്‍ നിന്ന് 39 റണ്‍സ്) മികച്ച തുടക്കം നല്‍കി. 74 റണ്‍സാണ് ഇരുവരും ചേര്‍ന്ന് നേടിയത്.

ഒരു ഘട്ടത്തില്‍ ലൂസി ഡൂളന്‍റെ ബൌളിംഗ് മികവില്‍ ന്യൂസിലാന്‍ഡ് വിജയം മണത്തെങ്കിലും ഇംഗ്ലണ്ട് ശക്തമായി തിരിച്ചെത്തുകയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :