ലോകകപ്പ് വേദിയില്‍ ടീം ഇന്ത്യ കളിക്കും

ജോഹ്നാസ്‌ബര്‍ഗ്| WEBDUNIA|
PRO
ദക്ഷിണാഫ്രിക്കയിലെ ലോകകപ്പ് ഫുട്ബോള്‍ വേദികളില്‍ പന്തു തട്ടാന്‍ ഇന്ത്യയുടെ ദേശീയ ഫുട്ബോള്‍ ടീമിന് ഭാഗ്യമുണ്ടാ‍യില്ലെങ്കിലും ക്രിക്കറ്റ് ടീമിന് അതിന് അവസരമൊരുങ്ങുന്നു. ലോകകപ്പ് ഫുട്ബോള്‍ മത്സരങ്ങള്‍ക്ക് വേദിയായ ഡര്‍ബനിലെ മോസസ്-മാബിദ സ്റ്റേഡിയമാണ് അടുത്ത വര്‍ഷം ഇന്ത്യ-ദക്ഷിണാഫ്രിക്ക ട്വന്‍റി-20 മത്സരത്തിന് വേദിയാവുന്നത്.

അടുത്ത വര്‍ഷം ആദ്യം ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ ജനുവരി ഒമ്പതിന് നടക്കുന്ന ട്വന്‍റി-20 മത്സരമാണ് ഈ ലോകകപ്പ് വേദിയില്‍ അരങ്ങേറുക. 70000 പേര്‍ക്കിരുന്ന് കളികാണാവുന്ന ഈ വിവിധോദ്ധ്യേശ സ്റ്റേഡിയത്തില്‍ ഇന്ത്യാ-ദക്ഷിണാഫ്രിക്ക ട്വന്‍റി-20 മത്സരം കാണാനായി റെക്കോര്‍ഡ് ജനക്കൂട്ടമെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

ഇന്ത്യാക്കാര്‍ ദക്ഷിണാഫ്രിക്കയില്‍ എത്തിയതിന്‍റെ 150 ആം വാര്‍ഷികം കൂടിയാണ് അടുത്തവര്‍ഷമെന്നതിനാല്‍ ഒട്ടേറെ പ്രത്യേകതയുള്ള പരമ്പയായിരിക്കും ഇതെന്ന് ക്രിക്കറ്റ് സൌത്താഫ്രിക്ക സി ഇ ഒ ജെറാള്‍ മജോള പറഞ്ഞു.

അടുത്ത വര്‍ഷം ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ നടക്കുന്ന ലോകകപ്പ് ക്രിക്കറ്റിന് മുന്നോടിയായി ഇന്ത്യയ്ക്ക് മികവ് കാട്ടാന്‍ ലഭിക്കുന്ന അവസാന അവസരമായിരിക്കും ദക്ഷിണാഫ്രിക്കന്‍ പരമ്പര. മൂന്ന് ടെസ്റ്റുകളും അഞ്ച് എകദിനങ്ങളും രണ്ട് ട്വന്‍റി-20 മത്സരങ്ങളുമാണ് പരമ്പരയിലുള്ളത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :