ലങ്കന്‍ പരമ്പര: ടെസ്റ്റ് ടീം ശനിയാഴ്ച

ചെന്നൈ| WEBDUNIA|
ശ്രീലങ്കയ്ക്കെതിരെ നടക്കുന്ന ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ ശനിയാഴ്ച പ്രഖ്യാപിക്കും. ശ്രീകാന്തിന്റെ നേതൃത്വത്തിലുള്ള സെലക്‍ഷന്‍ കമ്മിറ്റി ചെന്നൈയിലാണ് ചേരുന്നത്. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പ ജൂലൈ പതിനെട്ടിനു തുടങ്ങും.

ഏഷ്യാകപ്പ് ടീമില്‍ നിന്ന് പുറത്തായിരുന്ന യുവരാജ് സിംഗ് ടെസ്റ്റ് ടീമില്‍ തിരിച്ചെത്തിയേക്കും. യുവരാജ് ടീമില്‍ തിരിച്ചെത്താന്‍ തൊന്നൂറ് ശതമാനം സാധ്യതയുണ്ടെന്നാണ് ടീം വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

സിംബാബ്‌വെ ത്രിരാഷ്ട്ര പരമ്പര, ഏഷ്യാ കപ്പ് ടീമില്‍ നിന്ന് വിട്ടുനിന്ന സച്ചിന്‍ ടെണ്ടുല്‍ക്കറും ടീമില്‍ തിരിച്ചെത്തിയേക്കും. പേസര്‍മാരായ ശ്രീശാന്ത്, ഇഷാന്ത് ശര്‍മ എന്നിവര്‍ തിരിച്ചെത്താനും സാധ്യതയുണ്ട്. ഏഷ്യാ കപ്പില്‍ നിന്ന് പരുക്കേറ്റ് പുറത്തായ വീരേന്ദര്‍ സെവാഗും തിരിച്ചെത്തിയേക്കും. സെവാഗിന് പത്തു ദിവസത്തെ വിശ്രമമാണ് ഡോക്ടര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.

ബൌളിംഗ് നിരയില്‍ സഹീര്‍ഖാന്‍, ഇഷാന്ത് ശര്‍മ, ശ്രീശാന്ത് എന്നിവര്‍ക്ക് പുറമെ നാലമതായി പുതുമുഖ താരങ്ങളെ പരിഗണിച്ചേക്കും. ദക്ഷിണാഫ്രിക്കക്കെതിരെ നടന്ന ടെസ്റ്റ് ടീമില്‍ ഇടം നേടിയിരുന്ന സുരേഷ് റെയ്ന പുതിയ ടീമിലും ഉണ്ടാകുമെന്നാണ് കരുതുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :