റസൂലിന് അവസരം നല്‍കാത്തതില്‍ ഒമര്‍ അബ്ദുല്ലയും തരൂരും പ്രതിഷേധത്തില്‍

ന്യൂഡല്‍ഹി| WEBDUNIA|
PTI
PTI
സിംബാബ്‌വെ പരമ്പരയിലെ അവസാന മത്സരത്തില്‍ കശ്മീരുകാരന്‍ റസൂലിന് അവസരം നല്‍കാത്തതില്‍ ഒമര്‍ അബ്ദുല്ലയും കേന്ദ്രമന്ത്രി ശശി തരൂരും പ്രതിഷേധത്തില്‍. കഴിവ് തെളിയിക്കാന്‍ റസൂലിന് ഒരവസരമെങ്കിലും നല്‍കണമെന്ന് ഒമര്‍ അബ്ദുല്ല കഴിഞ്ഞ ദിവസം ബിസിസിഐയോട് ആവശ്യപ്പെട്ടിരുന്നു.

ആത്മവീര്യം നശിപ്പിക്കാനാണോ റസൂലിനെ സിംബാബ്‌വെ വരെ കൊണ്ടുപോയതെന്നും ബോര്‍ഡിന്റെ നടപടി തരംതാണതാണെന്നും ട്വിറ്ററില്‍ ഒമര്‍ അബ്ദുള്ള കുറിച്ചു. റസൂലിന് അവസരം നല്‍കാത്തതില്‍ ബോര്‍ഡിന്റെ നടപടിയെ വിമര്‍ശിച്ച് കേന്ദ്രമന്ത്രി ശശി തരൂരും മുന്‍ ഓപണര്‍ ആകാശ് ചോപ്രയും രംഗത്തെത്തിയിട്ടുണ്ട്.

ജഡേജ-റെയ്‌ന കൂട്ടുകെട്ടിന് പകരം റസൂല്‍-രഹാനെ കൂട്ടുകെട്ടാവാമായുരുന്നെന്നും റസൂലിനെ പങ്കെടുപ്പിക്കാഞ്നജ്ത് മോശമായിയെന്നുമാണ് തരൂര്‍ ട്വിറ്ററിലൂടെ അഭിപ്രായപ്പെട്ടത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :