രാജസ്ഥാനെതിരെ മുംബൈക്ക് ബാറ്റിംഗ്

മുംബൈ| WEBDUNIA| Last Modified വെള്ളി, 20 മെയ് 2011 (20:28 IST)
PRO
PRO
ഐ പി എല്ലില്‍ രാജസ്ഥാന്‍ റോയല്‍‌സിനെതിരെയുള്ള മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിന് ബാറ്റിംഗ്. ടോസ് നേടിയ മുംബൈ നായകന്‍ സച്ചിന്‍ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു.

വോണ്‍ നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ് പ്ലേഫ് ഓഫ് ഇടം നേടിയിട്ടില്ല. അതിനാല്‍ ലോകോത്തര സ്പിന്‍ ബൗളര്‍ ഷെയ്ന്‍ വോണിന്റെ അവസാന മത്സരമാണ് ഇന്നത്തേത്. ഈ സീസണോടെ ക്രിക്കറ്റ് മത്സരരംഗത്ത് നിന്ന് വിട പറയുമെന്ന് വോണ്‍ നേരത്തെ പറഞ്ഞിരുന്നു.

ടീം...
മുംബൈ ഇന്ത്യന്‍സ്...

സച്ചിന്‍ ടെണ്ടുല്‍ക്കര്‍ (നായകന്‍), ജെയിംസ് ഫ്രാങ്ക്ളിന്‍, അമ്പാടി റായുഡു, രോഹിത് ശര്‍മ, കിരണ്‍ പൊള്ളാര്‍ഡ്, ആന്‍ഡ്രൂ സൈമണ്ട്സ്, ടി സുമന്‍, ധവല്‍ കുല്‍ക്കര്‍ണി, ഹര്‍ഭജന്‍ സിംഗ്, മുനാഫ് പട്ടേല്‍, ലസിത് മലിംഗ.

രാജസ്ഥാന്‍ റോയല്‍സ്...

ഷെയ്ന്‍ വോണ്‍ (നായകന്‍), ഷെയ്ന്‍ വാട്സണ്‍, രാഹുല്‍ ദ്രാവിഡ്, യൊഹാന്‍ ബോത്ത, അശോക് മെനാരിയ, അജിങ്ക്യ രഹാനെ, റോസ് ടെയ്‌ലര്‍, പിനല്‍ ഷാ, അങ്കീത് ചവാന്‍, അമിത് സിംഗ്, സിദ്ധാര്‍ഥ് ത്രിവേദി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :