യുവരാജിന്‍റെ സമീപനത്തില്‍ കുഴപ്പമില്ലെന്ന്

P.S. AbhayanFILE
ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവരാജ് സിംഗ് ഓസ്‌ട്രേലിയക്ക് എതിരെയുള്ള ആദ്യ ടെസ്റ്റ് മത്സരത്തില്‍ സ്വീകരിച്ച സമീപനരീതിയില്‍ കുഴപ്പമുണ്ടെന്ന് പറഞ്ഞിട്ടില്ലെന്ന് ഇന്ത്യയുടെ അസിസ്റ്റന്‍റ് കോച്ച് ലാല്‍ ചന്ദ് രാജ്‌പുത്ത് പറഞ്ഞു. യുവരാജിന്‍റെ സമീപന രീതിക്കെതിരായി അദ്ദേഹം അസംതൃപ്തി പ്രകടിപ്പിച്ചതായി റിപ്പോര്‍ട്ടുണ്ടായിരുന്നു.

ഒരു സ്വകാര്യ ടെലിവിഷന്‍ ചാനലാണ് യുവരാജിന്‍റെ സമീപന രീതിക്കെതിരെ ലാല്‍ ചന്ദ് നടത്തിയ വിമര്‍ശനം റിപ്പോര്‍ട്ട് ചെയ്തത്. യുവരാജിന്‍റെ സമീപന രീതിയില്‍ യാതൊരു കുഴപ്പവുമില്ലെന്ന് അസിസ്റ്റന്‍റ് ടീം മാനേജര്‍ എം.വി.ശ്രീധറും പറഞ്ഞു.

ഈ സീസണില്‍ യുവരാജ് തകര്‍പ്പന്‍ ഫോമിലായിരുന്നു. മൂന്ന് ആഴ്‌ചകള്‍ക്ക് മുമ്പ് നടന്ന മത്സരത്തില്‍ പാകിസ്ഥാനെതിരെ യുവരാജ് സെഞ്ച്വറി നേടിയിരുന്നു. ഇതിനെത്തുടര്‍ന്നാണ് അദ്ദേഹത്തിന് ബാറ്റിംഗ് ഓര്‍ഡറില്‍ സ്ഥാനകയറ്റം നല്‍കിയത്. അദ്ദേഹത്തെ ഇന്ത്യ ഓസ്‌ട്രേലിയക്ക് എതിരെയുള്ള മത്സരത്തില്‍ ആറാം സ്ഥാനത്ത് ഇറക്കി.

സിഡ്‌നി| WEBDUNIA|
എന്നാല്‍, രണ്ട് ഇന്നിംഗ്സുകളിലും യുവരാജ് പരാജയപ്പെട്ടു. ആദ്യ ഇന്നിംഗ്സില്‍ യുവരാജ് 0 നേടിയപ്പോള്‍ രണ്ടാം ഇന്നിംഗ്സില്‍ അഞ്ച് റണ്‍സാണ് നേടിയത്. ഈ ടെസ്റ്റില്‍ ഇന്ത്യ 337 റണ്‍സിന് തോറ്റിരുന്നു. രണ്ടാം ടെസ്റ്റ് ബുധനാഴ്‌ച സിഡ്‌നിയില്‍ നടക്കും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :