ഐ പി എല്‍ മുന്‍ ചെയര്‍മാന്‍ ലളിത് മോഡിയ്ക്ക് അധോലോകത്തില്‍ നിന്ന് വധഭീഷണി. അധോലോക നായകനായ ദാവൂദ് ഇബ്രാഹിമിന്‍റെ സംഘത്തില്‍ നിന്നാണ് മോഡിയെ വധിക്കുമെന്ന ഭീഷണീ ലഭിച്ചിരിക്കുന്നതെന്ന് മുംബൈ പൊലീസ് പറഞ്ഞു. ഐ പി എല്ലിന്‍റെ മുന്നാം സീസണ്‍ തുടങ്ങുന്നതിനു മുന്‍പ് തന്നെ മോഡിയ്ക്ക് അധോലോകത്തില്‍ നിന്ന് വധഭീഷണി ഉണ്ടായിരുന്നു.
മുംബൈയിലോ ബാംഗ്ലൂരിലോ വെച്ച് മോഡിയെ ഇല്ലാതാക്കുമെന്നായിരുന്നു ഭീഷണി. വധഭീഷണിയ്ക്കുള്ള കാരണം വെളിപ്പെടുത്താന്‍ മുംബൈ പൊലീസ് തയ്യാറായില്ല. ഐ പി എല്‍ ചെയര്‍മാനെന്ന നിലയ്ക്ക് മോഡിയ്ക്ക് അതീവ സുരക്ഷ ഉണ്ടായിരുന്നു. എന്നാല്‍ ചെയര്‍മാന്‍ സ്ഥാനം നഷ്ടമായതോടെ മോഡിയ്ക്ക് ഔദ്യോഗിക സൂരക്ഷ ഒരുക്കേണ്ട ചുമതലയില്ലെങ്കിലും അദ്ദേഹം എപ്പോള്‍ മുംബൈ സന്ദര്‍ശിക്കുകയാണെങ്കിലും പ്രത്യേക സുരക്ഷ ഒരുക്കുമെന്ന് മുംബൈ പൊലീസ് പറഞ്ഞു.
മോഡിയെ വധിക്കാനുളള പദ്ധതിയുടെ ഭാഗമായി ദാവൂദിന്‍റേ സംഘാഗം വര്‍ളിയിലുള്ള മോഡിയുടെ ഓഫീസിന് സമീപം സന്ദര്‍ശനം നടത്തിയിരുന്നതായും പൊലീസ് വെളിപ്പെടുത്തി. സാമ്പത്തിക ക്രമക്കേട് നടത്തിയെന്ന ആരോപണത്തില്‍ മോഡിയ്ക്ക് ഐ പി എല്‍ ചെയര്‍മാന്‍ സ്ഥാനം നഷ്ടമായിരുന്നു.