ഐ പി എല്‍ ട്വന്‍റി20 ക്രിക്കറ്റ് അഞ്ചാം സീസണിന്റെ വര്‍ണ്ണപ്പകിട്ടാര്‍ന്ന ഉത്ഘാടന ചടങ്ങാണ് കഴിഞ്ഞ ദിവസം ചെന്നൈയില്‍ നടന്നത്. എന്നാല്‍ മുന്‍ ഐ പി എല്‍ ചെയര്‍മാന്‍ ലളിത് മോഡിക്ക് ഇതൊന്നും ഒട്ടും പിടിച്ചിട്ടില്ല. ഇതാണോ ഉത്ഘാടനം എന്നാണ് ഐ പി എല്ലിന്റെ ശില്പികളില്‍ ഒരാളായ മോഡി ചോദിക്കുന്നത്.
“എനിക്ക് അത് ടിവിയില്‍ കണ്ട് സഹിക്കാന്‍ കഴിഞ്ഞില്ല. ഇതിലും മികച്ചതാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്”- ഇപ്പോള്‍ ലണ്ടനിലുള്ള മോഡി ട്വിറ്ററിലൂടെയാണ് ഈ അഭിപ്രായപ്രകടങ്ങള്‍ നടത്തിയത്.
ചടങ്ങ് വൈ എം സി എ ഗ്രൌണ്ടില്‍ നടത്തിയതിനെയും മോഡി വിമര്‍ശിച്ചു. തനിക്ക് അതൊരു ഷോക്ക് ആയെന്നും പറയുന്നുണ്ട്.
2008, 2009, 2010 ഐ പി എല്‍ മത്സരങ്ങളുടെ ചുമതല മോഡിക്കായിരുന്നു. സാമ്പത്തിക ക്രമക്കേടുകളെ തുടര്‍ന്ന് പിന്നീട് മോഡിയെ ബി സി സി ഐ സസ്പെന്റ് ചെയ്തത്.
English Summary: Former Indian Premier League (IPL) chairman Lalit Modi was not impressed with the glamorous opening ceremony of the Twenty20 league in Chennai.