മൊര്‍ത്താസയെ നീക്കി; ഷക്കീബ് നായകന്‍

ധാക്ക| WEBDUNIA|
മഷ്‌റഫ് മൊര്‍ത്താസയെ പുറത്താക്കി ഷക്കീബുല്‍ ഹസ്സനെ ബംഗ്ലാദേശ് ക്രിക്കറ്റ് ടീമിന്റെ നായകനായി പ്രഖ്യാപിച്ചു. മൊര്‍ത്താസയാണ് വൈസ് ക്യാപ്റ്റന്‍. ഇംഗ്ലണ്ട് പര്യടനത്തിനുള്ള ടീമിനെ നയിക്കാനാണ് ഷക്കീബുല്‍ ഹസ്സനെ നിയോഗിച്ചിരിക്കുന്നത്.

ടീം നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നെങ്കിലും പര്യടനത്തിന് പുറപ്പെടുന്നതിന് തൊട്ടുമുമ്പാണ് പുതിയ നായകനെ തെരഞ്ഞെടുത്തതായി ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് പ്രഖ്യാപിച്ചത്. കഴിഞ്ഞ മാസം ഇംഗ്ലണ്ടിനെതിരെ നടന്ന ടെസ്റ്റ് പരമ്പരയില്‍ ഷക്കീബാണ് ടീമിനെ നയിച്ചിരുന്നത്.

വെസ്റ്റിന്‍ഡീസ് പര്യടനത്തില്‍ നായകനായിരുന്ന മൊര്‍ത്താസ പരുക്കിന്റെ പിടിയിലാണെന്നും ഇതിനാലാണ് വൈസ് ക്യാപ്റ്റനായി തെരഞ്ഞെടുത്തതെന്നും ബി സി ബി അറിയിച്ചു. ബി സി ബിയുടെ പെട്ടെന്നുള്ള തീരുമാനം തന്നെ അത്ഭുതപ്പെടുത്തിയെന്ന് അസിസ്റ്റന്‍ഡ് കോച്ച് ഖാലിദ് മുഹമ്മദ് പറഞ്ഞു.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഓള്‍ റൌണ്ടര്‍മാരുടെ പട്ടികയില്‍ ഇടം നേടിയ ഷക്കീബ് ഇംഗ്ലണ്ട് പര്യടനത്തില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ താരം കൂടിയാണ്. അതേസമയം, ഇംഗ്ലണ്ട് പര്യടനത്തിലും ഏഷ്യാ കപ്പിലും ഷക്കീബിന്റെ ബാറ്റിംഗ് നന്നെ പരാജയമായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :