മൂന്നാം സന്നാഹത്തിലും ടീം ഇന്ത്യക്ക് ജയം

ലെസ്റ്റര്‍| WEBDUNIA|
PRO
PRO
ഇംഗ്ലണ്ടിനെതിരെയുള്ള ഏകദിനപരമ്പരയ്ക്ക് മുന്നോടിയായുള്ള സന്നാഹമത്സരങ്ങളില്‍ ടീം ഇന്ത്യക്ക് തുടര്‍ച്ചയായ മൂന്നാം ജയം. ലെസ്റ്റര്‍ഷയറിനെതിരായ ട്വന്റി 20 മത്സരത്തില്‍ ടീം ഇന്ത്യ 15 റണ്‍സിനാണ് വിജയിച്ചത്. നേരത്തെ സസക്‌സ്, കെന്റ് ടീമുകളുമായുള്ള മത്സരങ്ങളില്‍ ഇന്ത്യ വിജയിച്ചിരുന്നു.

അവസാനസന്നാഹമത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 161 റണ്‍സെടുത്തു. ഓപ്പണര്‍ പാര്‍ഥിവ് പട്ടേല്‍( 31 പന്തില്‍ 40), രാഹുല്‍ ദ്രാവിഡ്(31 പന്തില്‍ 29), രോഹിത് ശര്‍മ(21 പന്തില്‍ 29), റെയ്‌ന(14 പന്തില്‍ പുറത്താവാതെ 21) എന്നിവരാണ് ഇന്ത്യന്‍ നിരയില്‍ തിളങ്ങിയത്.

മറുപടി ബാറ്റിംഗിനിറങ്ങിയ ലെസ്റ്റര്‍ഷയറിന് 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 146 റണ്‍സ് എടുക്കാനെ കഴിഞ്ഞുള്ളു. ഓപ്പണര്‍ ആന്‍ഡ്രൂ മക്‌ഡൊണാള്‍ഡ് 44ഉം അബ്ദുള്‍ റസാഖ് 37 റണ്‍സും എടുത്തു.

ഇന്ത്യക്ക് വേണ്ടി വിനയ് കുമാര്‍ മൂന്ന് വിക്കറ്റും അമിത് മിശ്ര രണ്ട് വിക്കറ്റും വീഴ്ത്തി. പ്രവീണ്‍ കുമാറും അശ്വിനും ഓരോ വിക്കറ്റുകള്‍ നേടി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :