മുഷ്ഫിഖ് ബംഗ്ലാദേശിന് ഇരട്ട സെഞ്ചുറി സമ്മാനിച്ച ആദ്യ ബാറ്റ്സ്മാന്‍

ഗാലെ| WEBDUNIA|
PRO
ബംഗ്ളാദേശിനുവേണ്ടി ടെസ്റ്റ് ക്രിക്കറ്റില്‍ ഇരട്ട സെഞ്ചുറി നേടുന്ന ആദ്യബാറ്റ്സ്മാന്‍ എന്ന റെക്കോര്‍ഡ് നായകന്‍ മുഷ്ഫിഖ് ഉര്‍റഹിമിന് സ്വന്തം. ഗാലെയില്‍ ശ്രീലങ്കയ്ക്കെതിരെ നടക്കുന്ന ആദ്യ ടെസ്റ്റിലാണ് മുഷ്ഫിഖ് (200) ഈ റെക്കാഡ് സ്വന്തമാക്കിയത്.

മുന്‍ നായകന്‍ മുഹമ്മദ് അഷ്‌റഫുള്‍ (190) ഇരട്ട സെഞ്ചുറിക്ക് 10 റണ്‍ അകലെ വച്ച് പുറത്തായപ്പോള്‍ ഏഴാമനായിറങ്ങിയ നാസര്‍ ഹുസൈനും ബംഗ്ളാദേശ് നിരയില്‍ സെഞ്ച്വറി തികച്ചു.

570/4 ഡിക്ളയേഡ് എന്ന ശ്രീലങ്കയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറിനെതിരെ ബംഗ്ളാദേശ് 638 ന് ഓള്‍ ഔട്ടായി. ചരിത്രത്തില്‍ ആദ്യമായാണ് ബംഗ്ളാദേശ് ടെസ്റ്റിലെ ഒരിന്നിംഗ്സില്‍ 600 റണ്‍സ് മറികടക്കുന്നത്.

രണ്ടാം ഇന്നിംഗ്സിനിറങ്ങിയ ലങ്ക നാലാം ദിനം കളി നിറുത്തുമ്പോള്‍ 116/1 എന്ന സ്കോറിലെത്തിയിട്ടുണ്ട്. 48 റണ്ണിന്റെ ലീഡാണ് ലങ്കയ്ക്കുള്ളത്. ഒരു ദിനം മാത്രം ശേഷിക്കെ മത്സരം സമനിലയിലേക്കാണ് നീങ്ങുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :