മുരളി, വലിയ വിക്കറ്റ് വേട്ടക്കാരന്‍

PTI
ലോകത്തിലെ ഏറ്റവും വലിയ വിക്കറ്റ് വേട്ടക്കാരന്‍ ആരെന്ന് ചോദിച്ചാല്‍ ഇനി ഒരു ഉത്തരം മാത്രം, മുത്തയ്യ മുരളിധരന്‍ എന്ന ശ്രീലങ്കന്‍ ഓഫ് സ്പിന്നര്‍. ടെസ്റ്റിലും ഏകദിനത്തിലും വിക്കറ്റ് കൊയ്ത്തില്‍ മുരളിക്ക് ഇനി മറികടക്കേണ്ടത് മുരളിയെ മാത്രം!

ഇന്ത്യയ്ക്കെതിരായ നാലാം ഏകദിനത്തില്‍ മുത്തയ്യാ മുരളീധരന്‍ ലോകത്തിലെ ഏറ്റവും കൂടുതല്‍ ഏകദിന വിക്കറ്റ് നേടുന്ന ബൌളര്‍ എന്ന റിക്കൊഡിന് ഉടമയായി. ഇന്ത്യന്‍ ഓപ്പണര്‍ ഗൌതം ഗംഭീറിനെ പുറത്താക്കിയാണ് ഏകദിനത്തില്‍ 503 വിക്കറ്റ് മുരളി തികച്ചത്. 150 റണ്‍സെടുത്ത് മിന്നുന്ന ഫോമില്‍ കളിച്ചിരുന്ന ഗംഭീറിനെ സംഗക്കാരയുടെ കൈകളിലെത്തിച്ചാണ് മുരളി ഒന്നാമനായത്.

328 മത്സരങ്ങളില്‍ നിന്നാണ് മുരളീധരന്‍റെ ഈ നേട്ടം. വസിം അക്രമിന്‍റെ 502 വിക്കറ്റ് റെക്കോര്‍ഡാണ് മുരളി തകര്‍ത്തത്. 502 വിക്കറ്റുകള്‍ സ്വന്തമാക്കാന്‍ വസിം അക്രം 356 ഏകദിനമത്സരങ്ങള്‍ കളിക്കേണ്ടി വന്നു. ഇന്ത്യയ്ക്കെതിരായ മൂന്നാം ഏകദിനത്തില്‍ യുവരാജ്‌ സിങ്ങിനെ പുറത്താക്കി മുരളി 502 വിക്കറ്റ് തികച്ചിരുന്നു.

നാലാം ഏകദിനത്തില്‍ റെക്കോര്‍ഡ് നേട്ടം ഉണ്ടായി എന്നല്ലാതെ ഇന്ത്യന്‍ കുതിപ്പിന് തടയിടാന്‍ മുരളിക്ക് കഴിഞ്ഞില്ല. 10 ഓവറില്‍ 66 റണ്‍സാണ് മുരളി വഴങ്ങിയത്.

കൊളംബോ| PRATHAPA CHANDRAN|
ടെസ്റ്റ് ക്രിക്കറ്റിലും ഏറ്റവുമധികം വിക്കറ്റുകള്‍ മുരളീധരന്‍റെ പേരിലാണ്. 125 കളികളില്‍നിന്ന്‌ 769 വിക്കറ്റുകളാണ് മുരളി നേടിയത്. ബൌളിംഗില്‍ ഒന്നാമനായ ഈ മുപ്പത്താറുകാരന്‍ ടെസ്റ്റില്‍ 1156 റണ്‍സും ഏകദിനത്തില്‍ 607 റണ്‍സും നേടിയിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :