ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിനെതിരെ മുംബൈ ഇന്ത്യന്‍സിന് 172 റണ്‍സിന്റെ വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂര്‍ നിശ്ചിത ഓവറില്‍ 171 റണ്‍സ് ആണ് എടുത്തത്.
ടോസ് നേടിയ മുംബൈ ഇന്ത്യന്‍സ് ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിനെ ബാറ്റിംഗിന് അയക്കുകയായിരുന്നു. അഗര്‍വാളിന്റെ അര്‍ദ്ധ സെഞ്ച്വറി പ്രകടനത്തിന്റെ പിന്‍ബലത്തിലാണ് ബാംഗ്ലൂര്‍ മോശമല്ലാത്ത സ്കോറിലെത്തിയത്. 29 പന്തുകളില്‍ നിന്ന് 69 റണ്‍സാണ് അഗര്‍വാള്‍ നേടിയത്.
ദില്ഷന് 47 റണ്‍സ് എടുത്തു. മറ്റുള്ളവര്‍ക്ക് ആര്‍ക്കും തിളങ്ങാനായില്ല.