മുംബൈക്ക് ഇനി ചലഞ്ച്; കൊല്‍ക്കത്ത പുറത്തായി

മുംബൈ| WEBDUNIA|
PRD
PRO
ഐ പി എല്ലിലെ പ്ലേ ഓഫ് മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ മുംബൈ ഇന്ത്യന്‍സിന് നാല് വിക്കറ്റ് ജയം. ചെന്നൈ ഉയര്‍ത്തിയ വിജയലക്‍ഷ്യമായ 148 മുംബൈ നാലു പന്തുകള്‍ ശേഷിക്കെ മറികടന്നു. ഇതോടെ കൊല്‍ക്കത്ത ഈ ഐ പി എല്‍ നാലാം സീസണില്‍ നിന്ന് പുറത്തായി. വെള്ളിയാഴ്‌ച ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനെതിരെ നടക്കുന്ന മത്സരത്തില്‍ ജയിച്ചാല്‍ മുംബൈക്ക് ഫൈനലിലെത്താം. ജയത്തോടെ ചാമ്പ്യന്‍സ്‌ ലീഗ്‌ ട്വന്റി20 ടൂര്‍ണമെന്റിന്‌ യോഗ്യത നേടാനും മുംബൈക്കു കഴിഞ്ഞു.

ടോസ്‌ നേടിയ മുംബൈ നായകന്‍ സച്ചിന്‍ കൊല്‍ക്കത്തയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. കൊല്‍ക്കത്തയുടെ തുടക്കം തകര്‍ച്ചയോടെയായൊരുന്നു. ഒരു ഘട്ടത്തില്‍ നാലിന്‌ 40 റണ്‍സെന്ന നിലയിലായിരുന്നു കൊല്‍ക്കത്ത . പിന്നീട് ഹോളണ്ട്‌ താരം റയാന്‍ ടെന്‍ഡോഷെയുടെ അര്‍ധ സെഞ്ചുറിയാണു കൊല്‍ക്കത്തയെ വന്‍ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്.49 പന്തുകളില്‍ മൂന്ന്‌ സിക്‌സറും ആറു ഫോറുമടക്കം 70 റണ്‍സെടുത്ത ടെന്‍ഡോഷെ പുറത്താകാതെനിന്നു. യൂസഫ്‌ പഠാന്‍ (24 പന്തുകളില്‍ 26), ഷക്കീബ്‌ അല്‍ ഹസന്‍ (16 പന്തുകളില്‍ 26) എന്നിവരും മികച്ച രീതില്‍ ബാറ്റ് വീശി. കൊല്‍ക്കത്ത ഏഴു വിക്കറ്റ്‌ നഷ്‌ടത്തിലാണ് 147 റണ്‍സെടുത്തത്.

മറുപടി ബാറ്റിംഗിനിറങ്ങിയ മുംബൈക്ക് ഓപ്പണര്‍മാര്‍ മികച്ച തുടക്കം നല്‍കി. ഓപ്പണര്‍മാരായ അഡ്രിയാന്‍ ബ്ലിസാര്‍ഡും (30 പന്തില്‍ 51 റണ്‍സ്‌) സച്ചിനും (28 പന്തില്‍ 36) ആദ്യവിക്കറ്റില്‍ 81 റണ്‍സ്‌ ആണ് നേടിയത്.റായുഡു 12 റണ്‍സ് എടുത്തു.ഫ്രാങ്ക്ലിന്‍ 29 റണ്‍സും ഹര്‍ഭജന്‍ 11 റണ്‍സും നേടി പുറത്താകാതെ നിന്നു.ആറ് വിക്കറ്റ് നഷ്ടത്തില്‍ 19.2 ഓവറിലാണ് മുംബൈ വിജയലക്‍ഷ്യം കണ്ടത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :