ജാവേദ് മിയാന്‍ദാദ് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ഡയറക്ടര്‍ സ്ഥാനം രാജിവച്ചു. ഷൊയബ് മാലിക്കിനു പകരം യൂനിസ് ഖാനെ നായകനായി നിയമിച്ച് 24 മണിക്കൂറിനകമാണ് പാക് ക്രിക്കറ്റിനെ കൂടുതല്‍ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടുകൊണ്ടുള്ള മിയാന്‍ദാദിന്‍റെ രാജി പ്രഖ്യാപനം വന്നത്.
മാലിക്കിനെ നായക സ്ഥാനത്തുനിന്ന് നീക്കിയതിലും ബോര്‍ഡിന്‍റെ ഭരണത്തില്‍ പുറത്തുനിന്നുള്ളവര്‍ ഇടപെടുന്നതിലും മിയാന്‍ദാദ് അസംതൃപ്തനായിരുന്നുവെന്ന് റിപ്പോര്‍ട്ടുണ്ട്. ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തില്‍ ദയനീയ തോല്‍വി എറ്റുവാങ്ങി പരമ്പര അടിയറവെച്ചതോടെ ആരംഭിച്ച പ്രശ്നങ്ങളാണ് ഇപ്പോള്‍ പൊട്ടിത്തെറിയിലെത്തിയിരിക്കുന്നത്.
മത്സരം തോറ്റത് ഒത്തുകളിമൂലമാണെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ടായിരുന്നു.
ഇസ്ലാമബാദ്|
WEBDUNIA|
2008 നവംബറിലാണ് മിയാന്‍ദാദിനെ പി സി ബി ഡയറക്ടറായി നിയമിച്ചത്. മുമ്പ് മൂന്നുതവണ പാകിസ്ഥാന്‍ പരിശീലകനായും മിയാന്‍ദാദ് പ്രവര്‍ത്തിച്ചിട്ടുണ്ട്.