മിഡില്‍‌സെക്സിന് ലീഗിലേക്ക് ക്ഷണം

PTIPTI
അന്താരാഷ്ട്ര ട്വന്‍റി20 ലീഗുകളുടെ പേരില്‍ ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട്രോള്‍ ബോര്‍ഡും ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍‌സ് ക്രിക്കറ്റ് ബോര്‍ഡും തമ്മിലുള്ള തര്‍ക്കങ്ങള്‍ തുടരുന്നതിനിടയില്‍ ഇംഗ്ലണ്ടിലെ ട്വന്‍റി20 ലീഗ് ചാമ്പ്യന്‍മാരായ മിഡില്‍‌സെക്സിന് ബിസിസിഐയുടെ ചാമ്പ്യന്‍സ് ലീഗിലേക്ക് ക്ഷണം. ഇസിബി പ്രത്യേകം ചാമ്പ്യന്‍സ് ലീഗ് സംഘടിപ്പിക്കാന്‍ ഒരുങ്ങുന്ന സാഹചര്യത്തില്‍ ഇംഗ്ലണ്ടില്‍ നിന്നുള്ള ടീമുകളെ ഇന്ത്യയിലെ ലീഗില്‍ നിന്ന് ഒഴിവാക്കിയേക്കുമെന്ന് അഭ്യൂഹം പടരുന്നതിനിടയിലാന് മിഡില്‍‌സെക്സിന് ബിസിസിഐ ക്ഷണിച്ചിരിക്കുന്നത്.

എന്നാല്‍ ബിസിസിഐയെ വെല്ലുവിളിച്ച് നിലവില്‍ വന്ന ഇന്ത്യന്‍ ക്രിക്കറ്റ് ലീഗിഗുമായി ബന്ധമുള്ള കളിക്കാരെ ഉള്‍ക്കോള്ളിക്കുന്ന ക്ലബ്ബുകളുമായി സഹകരിക്കേണ്ട എന്ന നിലപാടില്‍ ഇന്ത്യന്‍ ബോര്‍ഡ് ഉറച്ച് നില്‍ക്കുകയായിരുന്നു. അതിനാല്‍ തന്നെ ഇംഗ്ലീഷ് ലീഗില്‍ രണ്ടാം സ്ഥാനക്കാരായ കെന്‍റിനെ ചാമ്പ്യന്‍സ് ലീഗിലേക്ക് ബിസിസിഐ ക്ഷണിച്ചിട്ടില്ല. ഐസി‌എല്‍ താരങ്ങളായ അസര്‍ മെഹമ്മൂദും ജസ്റ്റിന്‍ കെമ്പും കെന്‍റിന് വേണ്ടി കളിക്കുന്നുണ്ട്.

കെന്‍റിന് പകരം പാകിസ്ഥാന്‍ ടീമായ സിയാല്‍കോട്ടിനെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. സെപ്തംബര്‍ 29 മുതല്‍ ഒക്ടോബര്‍ ആറ് വരെ ജയ്പൂര്‍, ഡല്‍ഹി, മൊഹാലി എന്നീ വേദികളിലായാണ് ചാമ്പ്യന്‍സ് ലീഗ് അരങ്ങേറുന്നത്. ഇന്ത്യ, ദക്ഷിണാഫ്രിക്ക, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളിലെ ലീഗുകളില്‍ ആദ്യ രണ്ട് സ്ഥാനങ്ങള്‍ നേടിയ ടീമുകളും മറ്റു രണ്ട് ടീമുകളുമാണ് ടൂര്‍ണമെന്‍റില്‍ പങ്കെടുക്കുക.

ന്യൂഡല്‍ഹി| WEBDUNIA|
ഇംഗ്ലണ്ടിന്‍റെ ചാമ്പ്യന്‍സ് ലീഗ് ഷാര്‍ജയിലാണ് നടക്കുക. എന്നാല്‍ ഈ ടൂര്‍ണമെന്‍റില്‍ ബിസിസിഐയുമായി ബന്ധമുള്ള ടീമുകള്‍ പങ്കെടുക്കില്ലെന്ന് ഐപി‌എല്‍ ചെയര്‍മാനും കമ്മീഷണറുമായ ലളിത് മോഡി വ്യക്തമാക്കിയിട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :