മഹാരാഷ്ട്രയുടെ ബാറ്റ്‌സ്മാന്‍ നിഖില്‍ നായിക്കി(217)ന്റെ മികച്ച ബാറ്റിങ്ങിന്റെ മികവില്‍ മഹാരാഷ്ട്ര ഒന്നാമിന്നിങ്‌സില്‍ 513 റണ്‍സെടുത്തു. രണ്ടാം ദിവസം കളിനിര്‍ത്തുമ്പോള്‍ കേരളം വിക്കറ്റ് പോവാതെ 65 റണ്‍സെടുത്തിട്ടുണ്ട്. ടി.എ. ഷാനുവും (15) വിഷ്ണു വിനോദു(42)മാണ് പുറത്താവാതെ നില്ക്കുന്നത്.
രണ്ടാംദിവസം അഞ്ചിന് 246 എന്ന നിലയില്‍ ബാറ്റിങ് പുനരാരംഭിച്ച മഹാരാഷ്ട്ര അവസാനവിക്കറ്റുകളില്‍ മികച്ച കൂട്ടുകെട്ട് സൃഷ്ടിച്ചുകൊണ്ടാണ് കൂറ്റന്‍ സ്കോറിലെത്തിയത്.