വിശാഖപട്ടണം|
WEBDUNIA|
Last Modified ചൊവ്വ, 19 ഒക്‌ടോബര്‍ 2010 (11:57 IST)
മഴ കാരണം ക്രിക്കറ്റ് മത്സരങ്ങള്‍ മുടങ്ങുന്നത് സാധാരണമാണെന്ന് മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ രവി ശാസ്ത്രി പറഞ്ഞു. കൊച്ചി ഏകദിനം ഉപേക്ഷിക്കാനിടവന്നതില്‍ ആരെയും കുറ്റംപറയാനാകില്ല. ഇനി ആര് എന്ത് ചെയ്താലും മഴ പെയ്താല്‍ കളിനടക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ചില ഭാരവാഹികളുടെ പക്വതയില്ലാത്ത പ്രതികരണമാണ് വിവാദങ്ങള്‍ക്കിടയാക്കിയത്. വിവാദത്തിന് പിന്നാലെ പോകേണ്ട ഒരു വിഷയമല്ല ഇതെന്നും രവിശാസ്ത്രി പറഞ്ഞു. കൊച്ചിയിലെ ഡ്രൈനേജ് സംവിധാനം ശരിയായിരുന്നെങ്കില്‍ കളി നടക്കുമായിരുന്നു. അസോസിയേഷന് സ്വന്തമായി ഗ്രൗണ്ട് നല്‍കാന്‍ സര്‍ക്കാര്‍ ശ്രമിക്കണമെന്നും രവിശാസ്ത്രി കൂട്ടിച്ചേര്‍ത്തു.
കനത്ത മഴയെത്തുടര്‍ന്ന് ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മില്‍ നടക്കേണ്ട കൊച്ചി ഏകദിനം ഉപേക്ഷിച്ചത് വലിയ വിവാദങ്ങള്‍ക്ക് ഇടവരുത്തിയിരുന്നു. മികച്ച് ഡ്രൈനേജ് സംവിധാനമൊരുക്കാന്‍ കെ സി എയ്ക്ക് കഴിഞ്ഞിരുന്നില്ലെന്ന് ആരോപണമുയര്‍ന്നു. ഈ സാഹചര്യത്തിലാണ് രവിശാസ്ത്രി വാര്‍ത്താ സമ്മേളനം വിളിച്ച് കാര്യങ്ങള്‍ വ്യക്തമാക്കിയത്.