മക്‍കെല്ലത്തോട് എതിര്‍പ്പില്ല: ഗാംഗുലി

കേപ്ടൌണ്‍| WEBDUNIA|
കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന്‍റെ ക്യാപ്റ്റന്‍ സ്ഥാനം ബ്രെന്‍ഡന്‍ മക്‍കെല്ലത്തിന് നല്‍കുന്നതില്‍ എതിര്‍പ്പില്ലെന്ന് സൌരവ് ഗാംഗുലി. ടീമിന്‍റെ വിജയത്തില്‍ നിര്‍ണ്ണായക പങ്ക് വഹിക്കുക മാത്രമാണ് തന്‍റെ ലക്‍ഷ്യമെന്നും ഗാംഗുലി പറഞ്ഞു.

കേപ് ടൌണില്‍ ഒരു ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഗാംഗുലി ഇക്കാര്യം വ്യക്തമാക്കിയത്. മക്‍കെല്ലം ക്യാപ്റ്റനാകണമെന്നത് ടീമിന്‍റെ തീരുമാനമാണെന്നും താന്‍ അതിനൊപ്പം നില്‍‌ക്കുന്നതായും ഗാംഗുലി പറഞ്ഞു.

ചടുലതയും ആവേശവുമുള്ള കളിക്കാരനാണ് മക്‍കെല്ലം. നൈറ്റ് റൈഡേഴ്സിന് അദ്ദേഹം അനുയോജ്യനായ ക്യാപ്റ്റനായിരിക്കുമെന്നും മക്‍കെല്ലത്തിന് എല്ലാ ഭാവുകങ്ങളും നേരുന്നതായും ഗാംഗുലി പറഞ്ഞു. ടീമിന് വേണ്ടി മികച്ച പ്രകടനം നടത്താന്‍ ശ്രമിക്കുമെന്നും ഗാംഗുലി കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസമാണ് നൈറ്റ് റൈഡേഴ്സിന്‍റെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും ഗാംഗുലിയെ നീക്കിയത്. ഒന്നിലധികം പേര്‍ക്ക് ക്യാപ്റ്റന്‍ സ്ഥാനം നല്‍കാനുള്ള കോച്ച് ജോണ്‍ ബുക്കാനന്‍റെ തീരുമാനത്തോടെയാണ് റൈഡേഴ്സിന്‍റെ ക്യാപ്റ്റന്‍ സ്ഥാനത്തെച്ചൊല്ലി വിവാദം ഉടലെടുത്തത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :