ഭാജിയും സഹീറും റാങ്കിംഗില്‍ താഴോട്ട്

PTI
ഇന്ത്യ ബൌളര്‍മാരായ ഹര്‍ഭജന്‍ സിംഗും സഹീര്‍ഖാനും ഐസിസി ടെസ്റ്റ് റാങ്കിംഗില്‍ താഴോട്ട്. ഏറ്റവും പുതിയ റാങ്കിംഗില്‍ ഇവര്‍ ഓരോ സ്ഥാനം താ‍ഴോട്ടിറങ്ങി. ഇപ്പോള്‍ ഹര്‍ഭജന്‍ ഒമ്പതാം സ്ഥാനത്തും സഹീര്‍ഖാന്‍ പതിമൂന്നാം സ്ഥാനത്തുമാണ്.

ബൌളിംഗ് പട്ടികയില്‍ ശ്രീലങ്കയുടെ മുത്തയ്യ മുരളീധരനാണ് ഒന്നാം സ്ഥാനത്ത്. കോട്നി വാല്‍‌ഷ് വിരമിച്ച ശേഷം വെസ്റ്റ് ഇന്‍ഡീസില്‍ നിന്നുള്ള മികച്ച ബൌളര്‍ എന്ന ഖ്യാതി ജെറോം ടെയ്‌ലര്‍ സ്വന്തമാക്കി. ടെയ്‌ലര്‍ പതിനേഴാം സ്ഥാനത്ത് നിന്ന് ആറാം സ്ഥാനത്ത് എത്തി.

ഇന്ത്യന്‍ ബാറ്റ്സ്മാന്‍ മാരില്‍ ഗൌതം ഗംഭീര്‍ പത്താം സ്ഥാനം നിലനിര്‍ത്തി. പന്ത്രണ്ടാം സ്ഥാനത്തുള്ള വീരേന്ദര്‍ സേവാഗാണ് തൊട്ട് പിന്നില്‍. സച്ചിന്‍ വിവി‌എസ് ലക്ഷ്മണ്‍ എന്നിവര്‍ പതിനാറാം സ്ഥാനം പങ്കിട്ടു.
ദുബായ്| PRATHAPA CHANDRAN| Last Modified തിങ്കള്‍, 9 ഫെബ്രുവരി 2009 (10:25 IST)



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :