ഭരണ സമിതി യോഗത്തില്‍ പങ്കെടുക്കും: ലളിത്‌ മോഡി

ന്യൂഡല്‍ഹി| WEBDUNIA|
PRO
തിങ്കളാഴ്ച ചേരുന്ന ഐ പി എല്‍ ഭരണസമിതി യോഗത്തില്‍ പങ്കെടുക്കുമെന്ന്‌ ചെയര്‍മാന്‍ ലളിത്‌ മോഡി വ്യക്‌തമാക്കി. ഐ.പിഎല്‍ ചെയര്‍മാന്‍ എന്ന നിലയില്‍ യോഗത്തില്‍ അധ്യക്ഷത വഹിക്കുമെന്നും യോഗത്തിന്റെ അജന്‍ഡ അംഗങ്ങള്‍ക്ക്‌ നല്‍കിയതായും ട്വിറ്ററിലൂടെ മോഡി വെളിപ്പെടുത്തി. തനിക്കെതിരെയുള്ള കുറ്റങ്ങള്‍ എന്തൊക്കെയാണെന്ന് അറിയാന്‍ കൂടിയാണ് തിങ്കളാഴ്ചത്തെ യോഗത്തില്‍ പങ്കെടുക്കുന്നത്.

ഭരണസമിതി യോഗത്തില്‍ അധ്യക്ഷം വഹിക്കാനുള്ള തീരുമാനം ബി സി സി ഐയെയും ഭരണസമിതിയെയും ഒരു പോലെ അമ്പരിപ്പിച്ചിട്ടുണ്ട്. മോഡിയുടെ അസാന്നിധ്യത്തില്‍ അദ്ദേഹത്തിനെതിരായ പ്രമേയം പാസാക്കിനിരിക്കുകയായിരുന്നു ഐ പി എല്‍ ഭരണസമിതി യോഗം. നാളെ നടക്കുന്ന യോഗത്തിന് മുന്നോടിയായി ഇന്ന് ബി സി സി ഐയിലെ ഉന്നതര്‍ മുംബൈയില്‍ യോഗം ചേര്‍ന്നിരുന്നു. ഭരണസമിതി യോഗത്തില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങള്‍ ആവിഷ്കരിക്കാനാണ് ഇന്ന് ബി സി സി ഐ യോഗം ചേര്‍ന്നത്.

മോഡി പങ്കെടുക്കുമെന്ന് ഉറപ്പായതോടെ ഇന്നു നടക്കുന്ന ഐപിഎല്‍ ഫൈനലിനെക്കാള്‍ ഉദ്വേഗജനകമാകും നാളത്തെ ഐപിഎല്‍ ഭരണസമിതി യോഗം എന്ന് ഉറപ്പായി. ഇന്നലെ കേന്ദ്രമന്ത്രി ശരദ്‌ പവാര്‍ മുന്നോട്ടുവച്ച ഒത്തുതീര്‍പ്പു ഫോര്‍മുല തള്ളിയ ലളിത്‌ മോഡി, ഐപിഎല്‍ കമ്മിഷണര്‍ സ്ഥാനത്തുനിന്നു രാജിവയ്ക്കില്ലെന്നു ട്വിറ്ററിലൂടെ പ്രഖ്യാപിച്ചിരുന്നു. തന്നെ തല്‍സ്ഥാനത്തുനിന്നു മാറ്റാന്‍ ബിസിസിഐയെ മോഡി വെല്ലുവിളിക്കുകയും ചെയ്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :