ബോത്തയുടെ മികവില്‍ ആഫ്രിക്കയ്ക്ക് പരമ്പര

ബ്രിഡ്ജ്ടൌണ്‍| WEBDUNIA|
സ്പിന്നര്‍ ജോണ്‍ ബോത്തയുടെ മികവില്‍ വെസ്റ്റിന്‍ഡീസിനെ തോല്‍പ്പിച്ച് ടെസ്റ്റ് സ്വന്തമാക്കി. ആദ്യ രണ്ട് ടെസ്റ്റുകളും വിജയിച്ചാണ് പരമ്പര നേടിയത്. വിന്‍ഡീസിനെ ഏഴു വിക്കറ്റിനാണ് ദക്ഷിണാഫ്രിക്ക പരാജയപ്പെടുത്തിയത്. ബോത്ത രണ്ട് ഇന്നിംഗ്സുകളിലായി ഏഴു വിക്കറ്റ് നേടി മികച്ചു നിന്നു.

ആദ്യ ഇന്നിംഗ്സില്‍ 231 റണ്‍സിന് പുറത്തായ വിന്‍ഡീസ് 161 റണ്‍സിനും തകര്‍ന്നടിഞ്ഞു. ദക്ഷിണാഫ്രിക്ക ആദ്യ ഇന്നിംഗ്സില്‍ 346 റണ്‍സ് നേടി. രണ്ടാം ഇന്നിംഗ്സില്‍ ജയിക്കാന്‍ വേണ്ടിയിരുന്ന 49 റണ്‍സ് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്‍ഷ്യം കാണുകയായിരുന്നു.

വിന്‍ഡീസ് ബാറ്റിംഗ് നിര തകര്‍ന്നതാണ് തോല്‍വിക്ക് കാരണമെന്ന് നായകന്‍ ഗെയില്‍ പറഞ്ഞു. ആദ്യ ഇന്നിംഗ്സില്‍ വേണ്ടത്ര സ്കോര്‍ കണ്ടെത്താനായില്ല. ആദ്യ ഇന്നിംഗ്സില്‍ 61 റണ്‍സെടുത്ത ബ്രാവോ മാത്രമാണ് തിളങ്ങിയത്. ആദ്യ ഇന്നിംഗ്സില്‍ 22 റണ്‍സെടുത്ത ചന്ദ്രപോള്‍ രണ്ടാം ഇന്നിംഗ്സില്‍ 71 റണ്‍സെടുത്ത് പൊരുതിനോക്കിയെങ്കിലും കൂട്ടിന് ആരും എത്തിയില്ല.

ദക്ഷിണാഫ്രിക്കന്‍ നിരയില്‍ ആദ്യ ഇന്നിംഗ്സില്‍ എ ബി ഡിവില്ലേഴ്സ് 73 റണ്‍സും പ്രിന്‍സ് 78 റണ്‍സും നേടി. കളിയിലെ കേമനായി ഏഴുവിക്കറ്റ് വീഴ്ത്തിയ ബോത്തയെയും പരമ്പരയിലെ താരമായി ഡെല്‍ സ്റ്റൈനെയും തെരഞ്ഞെടുത്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :