ബിസിസിഐയ്ക്ക് മുന്നറിയിപ്പ്

മുംബൈ| WEBDUNIA|
പ്രാദേശിക ട്വന്‍റി20 ലീഗുകളിലെ വിജയികളെ ഉള്‍ക്കൊള്ളിച്ച് അന്താരാഷ്ട്ര ചാമ്പ്യന്‍സ് ലീഗ് നടത്താനുള്ള ബി സി സി ഐയുടെ നിക്കത്തിനെതിരെ അന്താരാഷ്ട്ര് ക്രിക്കറ്റ് സമിതി കര്‍ശന നിലപാടിനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ചാമ്പ്യന്‍സ് ലീഗിനെ വിമര്‍ശിക്കാതെ അതിന്‍റെ സമയക്രമത്തിനെയാണ് ക്രിക്കറ്റ് കൌണ്‍സില്‍ ചോദ്യം ചെയ്തിരിക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

പാകിസ്ഥാനില്‍ നടക്കുന്ന ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്‍റ് അവസാനിച്ച ഉടനെ തന്നെ ചാമ്പ്യന്‍സ് ലീഗ് സംഘടിപ്പിക്കനുള്ള ബിസിസിഐയുടെ തീരുമാനമാണ് ഐസിസിയുടെ എതിര്‍പ്പ് ക്ഷണിച്ച് വരുത്തിയിരിക്കുന്നത്. ഇതു സംബന്ധിച്ച ഐസിസി ചീഫ് എക്സിക്യൂട്ടീവ് ഹാരൂണ്‍ ലൊഗാര്‍ട് ബിസിസിഐ അധികൃതര്‍ക്ക് ഇമെയില്‍ സന്ദേശമയച്ചതായാണ് റിപ്പോര്‍ട്ട്.

ഒരു ഐസിസി ടൂര്‍ണമെന്‍റ് കഴിഞ്ഞ് ഒരാഴ്ചയ്ക്ക് ശേഷം മാത്രമെ മറ്റു അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങള്‍ സംഘടിപ്പിക്കാവു എന്ന് ഐസിസി ചട്ടങ്ങള്‍ വ്യവസഥ ചെയ്യുന്ന സാഹചര്യത്തില്‍ ചാമ്പ്യന്‍സ് ട്രോഫി കഴിഞ്ഞയുടെനെ ചാമ്പ്യന്‍സ് ലീഗ് നടത്താനുള്ള ബിസിസിഐ തീരുമാനം നിയമവിരുദ്ധമാണെന്നാണ് ലൊഗാര്‍ട്ട് ബിസിസിഐയെ അറിയിച്ചിരിക്കുന്നത്. ടൂര്‍ണമെന്‍റുമായി മുന്നോട്ട് പോയാല്‍ നടപടി നേരിടേണ്ടി വരുമെന്നും ഐസിസി തലവന്‍ ഇന്ത്യന്‍ ബോര്‍ഡിന് മുന്നറിയിപ്പ് നല്‍കിയതായാണ് റിപ്പോര്‍ട്ട്.

എന്നാല്‍ ചാമ്പ്യന്‍സ് ലീഗ് അന്താരാഷ്ട്ര മത്സരമല്ലെന്നും ക്ലബ് തല മത്സരം മാത്രമാണെന്നും അതിനാല്‍ ഐസിസിയുടെ ഈ ചട്ടം ലീഗിന് ബാധകമല്ലെന്നുമാണ് ബിസിസിഐയുടെ നിലാപാട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :