ബി സി സി ഐ പ്രതികരിച്ചില്ല

മുംബൈ| WEBDUNIA| Last Modified ബുധന്‍, 29 ജൂലൈ 2009 (15:56 IST)
ബി സി സി ഐക്കെതിരെ ഇന്ത്യന്‍ താരം യൂസഫ് പത്താന്‍ ഉയര്‍ത്തിയ ആരോപണങ്ങളോട് ബോര്‍ഡ് ഭാരവാഹികളാരും പ്രതികരിച്ചില്ല. സെക്രട്ടറി എന്‍ ശ്രീനിവാസന്‍ രാജ്യത്തില്ലാത്തതിനാല്‍ ഇപ്പോള്‍ പ്രതികരിക്കാനാവില്ലെന്ന് ബോര്‍ഡ് അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ രത്നാകര്‍ ഷെട്ടി പറഞ്ഞു.

യൂസഫിന്‍റെ പ്രതികരണത്തോട് വ്യക്തിപരമായി പ്രതികരിക്കാനും ഷെട്ടി തയ്യാറായില്ല. മാധ്യമ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ മാത്രം പ്രതികരിക്കാനാവില്ലെന്നായിരുന്നു ഇക്കാര്യത്തെക്കുറിച്ച് ആരാഞ്ഞപ്പോള്‍ ഷെട്ടിയുടെ പ്രതികരണം.

യൂസഫിന്‍റെ ആരോപണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്നായിരുന്നു മുഖ്യ സെലക്ടര്‍ കൃഷ്ണമാചാരി ശ്രീകാന്തിന്‍റെ പ്രതികരണം. ആരോപണങ്ങളെക്കുറിച്ച് തനിക്ക് ഒന്നും അറിയില്ലെന്നും ശ്രീകാന്ത് പറഞ്ഞു. മാധ്യമ റിപ്പോര്‍ട്ടുകളെക്കുറിച്ച് ഒന്നും അറിയില്ലെന്നും വിവാദത്തില്‍ പങ്ക് ചേരാന്‍ ആഗ്രഹിക്കുന്നില്ലെന്നും ശ്രീകാന്ത് പറഞ്ഞു.

ചാമ്പ്യന്‍സ്‌ ട്രോഫി ക്രിക്കറ്റിനുള്ള 30 അംഗ സാധ്യതാ പട്ടികയില്‍ നിന്ന്‌ ഇര്‍ഫാന്‍ പത്താനെ ഒഴിവാക്കിയത്‌ മോശം പ്രകടനം കൊണ്ടല്ലെന്ന്‌ ഇന്ത്യന്‍ താരവും ഇര്‍ഫാന്‍റെ സഹോദരനുമായ യൂസഫ്‌ പത്താന്‍ ആരോപിച്ചിരുന്നു. ക്രിക്കറ്റിനെ പുറത്തെ ചിലകാരണങ്ങള്‍ കൊണ്ടാണ് ഇര്‍ഫാനെ ഒഴിവാക്കിയതെന്നും യൂസഫ് ആരോപിച്ചിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :