ബംഗ്ലാദേശ് വിറച്ചെങ്കിലും അവസാനം അയര്‍ലന്‍ഡ് വീണു!

WEBDUNIA|
PRO
അയര്‍ലന്‍ഡിനെ 27 റണ്‍സിനു തോല്‍പ്പിച്ച്‌ ബംഗ്ലാദേശ്‌ ലോകകപ്പ്‌ ക്രിക്കറ്റിലെ ആദ്യ ജയം സ്വന്തമാക്കി. കഴിഞ്ഞ ലോകകപ്പില്‍ മുന്‍ ചാമ്പ്യന്മാരായ പാകിസ്ഥാനെ അട്ടിമറിച്ച്‌ വിസ്മയം സൃഷ്ടിച്ച ഐറിഷ്‌ പട മറ്റൊരു അട്ടിമറിക്കു കൂടി വെള്ളിയാഴ്ച അവകാശികളാവുമെന്ന്‌ കരുതിയെങ്കിലും സ്വന്തം നാട്ടുകാര്‍ക്കു മുന്നില്‍ ബംഗ്ലാ കടുവകള്‍ സടകുടഞ്ഞെഴുന്നേറ്റു. സ്കോര്‍: ബംഗ്ലാദേശ്‌: 49.2 ഓവറില്‍ 205, അയര്‍ലന്‍ഡ്‌: 45 ഓവറില്‍ 178.

ബംഗ്ലാദേശ്‌ വിജയലക്ഷ്യത്തിനു മുന്നില്‍ പതറാതെ പൊരുതിയ അയര്‍ലന്‍ഡിന്‌ ഒരുഘട്ടത്തില്‍ വിജയപ്രതീക്ഷ ഉണ്ടായിരുന്നെങ്കിലും കൃത്യമായ ഇടവേളകളില്‍ വിക്കറ്റു വീഴ്ത്തി ബംഗ്ലാദേശ്‌ വിജയം പിടിച്ചെടുത്തു. ഒബ്രീന്‍ സഹോദരരുടെ ചെറുത്തു നില്‍പ്പാണ്‌ അയര്‍ലന്‍ഡിന്‌ ജയപ്രതീക്ഷ നല്‍കിയത്‌.

ജോണ്‍ ഒബ്രീന്‍(38), ജോസഫ്‌ ഒബ്രീന്‍(37) എന്നിവര്‍ക്കു പുറമെ ബോത്ത(22), പോര്‍ട്ടര്‍ഫീല്‍ഡ്‌(20) എന്നിവരും അയര്‍ലന്‍ഡിനായി പൊരുതി നോക്കി. നാലു വിക്കറ്റ്‌ പിഴുത ശഫിയുല്‍ ഇസ്ലാമാണ്‌ അയര്‍ലന്‍ഡിനെ എറി ഞ്ഞുവീഴ്ത്തിയത്‌. മുഹമ്മദ്‌ അഷ്‌റഫുള്‍, ഷക്കീബ്‌ അല്‍ ഹസന്‍ എന്നിവര്‍ രണ്ടു വിക്കറ്റ് പിഴുത് ശഫിയുല്ലിന് പിന്തുണ നല്‍കി.

നേരത്തെ ടോസ്‌ നേടി ആദ്യം ബാറ്റു ചെയ്ത ബംഗ്ലാദേശ്‌ 49.2 ഓവറില്‍ 205 റണ്‍സിന്‌ പുറത്തായി. മുന്‍ നായകനും വെടിക്കെട്ട്‌ ബാറ്റ്സ്മാനുമായ മുഹമ്മദ്‌ അശ്‌റഫുല്‍ തിരിച്ചെത്തിയിട്ടും അയര്‍ലന്‍ഡിന്റെ ബൗളിങ്‌ മികവിനു മുന്നില്‍ ബംഗ്ലാദേശിന്‌ തിളങ്ങാനായില്ല.

തമീം ഇക്ബാല്‍ (44), മുഷ്ഫിഖുര്‍ റഹീം (36), റഖീബുള്‍ ഹസന്‍ (38), നയീം ഇസ്ലാം (29) എന്നിവര്‍ക്ക്‌ മാത്രമെ അയര്‍ലന്‍ഡിന്റെ അച്ചടക്കമുള്ള ബൗളിംഗിനു മുന്നില്‍ പിടിച്ചു നില്‍ക്കാനായുള്ളു. അയര്‍ലന്‍ഡിനു വേണ്ടി ബോത്ത മൂന്നും ഡോക്‌റെല്‍, ജോണ്‍സ്റ്റണ്‍ എന്നിവര്‍ രണ്ടു വിക്കറ്റു വീതവും വീഴ്ത്തി.

ആദ്യ മത്സരത്തില്‍ ബംഗ്ലാദേശ്‌ ഇന്ത്യയോട്‌ 83 റണ്‍സിന്‌ പരാജയപ്പെട്ടിരുന്നു. ആദ്യ കളിയില്‍ ഇന്ത്യയോട്‌ പരാജയപ്പെട്ടതിനാല്‍ നോക്കൗട്ട്‌ റൗണ്ട്‌ സാധ്യതകള്‍ നിലനിര്‍ത്താന്‍ ബംഗ്ലാദേശിന്‌ വെള്ളിയാഴ്ച ജയം അനിവാര്യമായിരുന്നു. ബംഗ്ലാദേശിന്റെ ഓപ്പണര്‍ ഓപ്പണര്‍ തമീം ഇഖ്ബാല്‍ മാന്‍ ഓഫ്‌ ദി മാച്ചായി തിരഞ്ഞെടുക്കപ്പെട്ടു.

സ്‌കോര്‍ബോര്‍ഡ്‌: ബംഗ്ലാദേശ്‌- തമീം ഇഖ്‌ബാല്‍ സി പോര്‍ട്ടര്‍ഫീല്‍ഡ്‌ ബി ബോത്ത 44, ഇമ്രുള്‍ കൈയ്‌സ് സ്‌റ്റമ്പ്‌ഡ് ഒബ്രിയാന്‍ ബി മൂണി 12, ജുനൈദ്‌ സിദ്ദിഖി റണ്ണൗട്ട്‌ 3, റഹിം സി വൈറ്റ്‌ ബി ഡോക്‌റെല്‍ 36, ഷക്കീബ്‌ സി ആന്‍ഡ്‌ ബി ബോത്ത 16, റഫീബുള്‍ റണ്ണൗട്ട്‌ 38, അഷ്‌റാഫുള്‍ എല്‍.ബി. ബോത്ത 1, നയീം സി ഡോക്‌റെല്‍ ബി ജോണ്‍സ്‌റ്റണ്‍ 29, ഷഫിയുള്‍ ഇസ്ലാം എല്‍.ബി. ബോത്ത 2, അബ്‌ദുര്‍ റസാഖ്‌ ബി ജോണ്‍സ്‌റ്റണ്‍ 11, റൂബല്‍ നോട്ടൗട്ട്‌ 2. എക്‌സ്ട്രാസ്‌: 11. ആകെ( 49.2 ഓവറില്‍) 205. ബൗളിംഗ്‌: റാങ്കിന്‍ 9-0-62-0, ജോണ്‍സ്‌റ്റണ്‍ 8.2-0-40-2, മൂണി 7-0-25-1, ബോത്ത 9-1-32-3, ഡോക്‌റെല്‍ 10-2-23-2, സ്‌റ്റിര്‍ലിംഗ്‌ 4-0-13-0, ഒബ്രിയാന്‍ 2-0-8-0.

അയര്‍ലന്‍ഡ്‌- പോര്‍ട്ടര്‍ഫീല്‍ഡ്‌ സി റാഫീബുള്‍ ഹസന്‍ ബി ഷക്കീബ്‌ 20, സ്‌റ്റിര്‍ലിംഗ്‌ സ്‌റ്റമ്പ്‌ഡ് റഹിം ബി റസാഖ്‌ 9, ജോയ്‌സ് സി ആന്‍ഡ്‌ ബി അഷ്‌റാഫുള്‍ 16, ഒബ്രിയാന്‍ സി തമീം ബി ഷക്കീബ്‌ 38, വൈറ്റ്‌ ബി അഷ്‌റാഫുള്‍ 10, കെവിന്‍ ബി ഷഫിയുള്‍ ഇസ്ലാം 37, ബോത്ത ബി ഷഫിയുള്‍ ഇസ്ലാം 22, മൂണി എല്‍.ബി. നയിമുള്‍ 0, ജോണ്‍സ്‌റ്റണ്‍ എല്‍.ബി. ഷഫിയുള്‍ ഇസ്ലാം 6, ഡോക്‌റെല്‍ നോട്ടൗട്ട്‌ 4, റാങ്കിന്‍ സി സിദ്ദിഖി ബി ഷഫിയുള്‍ ഇസ്ലാം 3. എക്‌സ്ട്രാസ്‌: 13. ആകെ (45 ഓവറില്‍) 178. ബൗളിംഗ്‌: ഷഫിയുള്‍ ഇസ്ലാം 8-1-21-4, അബ്‌ദുര്‍ റസാഖ്‌ 8-0-30-1, നയീം 9-1-36-1, ഷക്കീബ്‌ 8-0-28-2, അഷ്‌റാഫുള്‍ 9-0-42-2, റൂബല്‍ ഹുസൈന്‍ 3-0-12-0.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :