ബംഗ്ലാദേശിന് ചരിത്രവിജയം

ബ്രിസ്റ്റല്‍| WEBDUNIA|
ഏകദിന ക്രിക്കറ്റില്‍ ബംഗ്ലാദേശിന് ചരിത്ര ജയം. ഇംഗ്ലണ്ടിനെ അഞ്ചു റണ്‍സിന് തോല്‍പ്പിച്ചാണ് ബംഗ്ലാദേശ് വിജയം നേടിയത്. ആദ്യമായാണ് ബംഗ്ലാദേശ് ഇംഗ്ലണ്ടിനെ തോല്‍പ്പിക്കുന്നത്. മൂന്നു മത്സരങ്ങള്‍ അടങ്ങിയ പരമ്പരയില്‍ ഇരു ടീമുകളും ഓരോ ജയം നേടി 1-1 ലെത്തി.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യേണ്ടി വന്ന ബംഗ്ലാദേശ് നിശ്ചിത അമ്പത് ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 236 റണ്‍സ് നേടി. മികച്ച ഓപ്പണിംഗും മധ്യനിര ബാറ്റിംഗുമാണ് ബംഗ്ലാദേശിന് മാന്യമായ സ്കോര്‍ നേടാന്‍ സഹായിച്ചത്. തമീം ഇഖ്ബാല്‍(18), ഇമ്രുല്‍ കൈസ്(76), ജുനൈദ് സിദ്ദീഖ്(21), ജൌഹറുല്‍ ഇസ്ലാം(40), മുഹമ്മദുല്ല(24) മികച്ച പ്രകടനം കാഴ്ചവച്ചു. ഇംഗ്ലണ്ടിന് വേണ്ടി സഹ്സാദ് മൂന്ന് വിക്കറ്റ് നേടി.

കുറഞ്ഞ സ്കോര്‍ ലക്‍ഷ്യമിട്ട് ബാറ്റിംഗിനെത്തിയ ഇംഗ്ലണ്ട് മികച്ച ബാറ്റിംഗ് നടത്തിയെങ്കിലും വാലറ്റം പെട്ടെന്ന് തകരുകയായിരുന്നു. സ്ട്രോസ്(33), ട്രോറ്റ്(94) എന്നിവര്‍ മാത്രമാണ് മികച്ച ബാറ്റിംഗ് പ്രകടനം കാഴ്ചവച്ചത്. ബംഗ്ലാദേശിന് വേണ്ടി മൊര്‍ത്താസ, റസാഖ്, സഫീല്‍ ഇസ്ലാം, ഹുസൈന്‍, സഖീബുല്‍ ഹസ്സന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടി. കളിയിലെ കേമനായി മഹ്‌റൂഫ് മൊര്‍ത്താസയെ തെരഞ്ഞെടുത്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :