ബംഗ്ലാ കടുവകള്‍ പൊരുതി കീഴടങ്ങി; പാകിസ്ഥാന് കിരീടം

ധാക്ക| WEBDUNIA|
PRO
PRO
ബംഗ്ലാദേശിന് ഏഷ്യാ കപ്പ് കിരീടം സ്വന്തമാക്കി ചരിത്രം സൃഷ്ടിക്കാനായില്ല. ബംഗ്ലാദേശിനെ രണ്ട് റണ്‍സിന് പരാജയപ്പെടുത്തി പാകിസ്ഥാന്‍ 12 വര്‍ഷത്തെ ഇടവേളക്കുശേഷം കിരീടം തിരിച്ചുപിടിച്ചു.

ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 236 റണ്‍സ് ആണ് എടുത്തത്. പാകിസ്ഥാന്റെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. 46 റണ്‍സ് നേടി പുറത്താകാതെ നിന്ന സര്‍ഫ്രാസും 40 റണ്‍സെടുത്ത ഹഫീസുമാണ് പാകിസ്ഥാന്‍ നിരയില്‍ മോശമല്ലാത്ത പ്രകടനം നടത്തിയത്. നസീര്‍ ജംഗഷദ്‌(9) യൂനിസ്‌ ഖാന്‍(1), മിസ്‌ബ ഉള്‍ ഹക്ക്‌(13) ,ഉമര്‍ അക്‌മല്‍(30), ഹമീദ്‌ അസദ്‌(30), ഷാഹിദ് അഫ്രീദി(32), ഉമര്‍ ഗുല്‍(4), സയീദ് അജ്മല്‍(4), ഐസാസ് ചീമ(7) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സ്കോറുകള്‍.

ബംഗ്ലാദേശിനുവേണ്ടി മൊര്‍ത്താസ, അബ്ദുറസ്സാക്, ഷാഖിബ് അല്‍ ഹസ്സന്‍ എന്നിവര്‍ രണ്ടു വിക്കറ്റുകള്‍ വീതം വീഴ്ത്തി. നസ്മല്‍ ഹുസൈനും മഹമദുള്ളയും ഒരോ വിക്കറ്റും വീഴ്ത്തി.

മറുപടി ബാറ്റിംഗിനിറങ്ങിയ ബാംഗ്ലാദേശിന് എട്ടു വിക്കറ്റ് നഷ്ടത്തില്‍ 234 റണ്‍സ് നേടാനേ കഴിഞ്ഞുള്ളൂ. തമീം ഇഖ്ബാലും(60) ഓള്‍റൗണ്ടര്‍ ഷാക്കീബ് അല്‍ ഹസ(68)നും ബംഗ്ലാദേശിന് വേണ്ടി പൊരുതിയെങ്കിലും ജയിക്കാനായില്ല. അവസാന ഓവറില്‍ മൂന്നു വിക്കറ്റ് കയ്യിലിരിക്കെ ജയിക്കാന്‍ ഒമ്പത് റണ്‍സ് മാത്രം മതിയായിരുന്നു ബംഗ്ലാദേശിന്. എന്നാല്‍ അവസാന ഓവര്‍ എറിഞ്ഞ ചീമ ബംഗ്ലാദേശിന് ഇത്രയും റണ്‍സ് എടുക്കാന്‍ അനുവദിച്ചില്ല. അവസാന രണ്ടു പന്തില്‍ നാലു റണ്‍ വേണമെന്നിരിക്കെ അബ്ദുര്‍ റസാഖിനെ(6) ക്ലീന്‍ ബൗള്‍ ചെയ്തു. അവസാന പന്തില്‍ ഷഹദത്ത് ഹുസൈന് റണ്‍സ് എടുക്കാനായില്ല. അവസാന പന്തില്‍ ഒരു ലഗ്‌ബൈ റണ്‍ മാത്രമാണ് ചീമ വിട്ടുകൊടുത്തത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :