ഫൈനലില്‍ ഇന്ത്യയും ശ്രീലങ്കയും‌: പോണ്ടിംഗ്

സിഡ്നി| WEBDUNIA|
PRO
PRO
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പരാജയപ്പെടുത്തുക എളുപ്പമല്ലെന്ന് ഓസീസ് നായകന്‍ റിക്കി പോണ്ടിംഗ്. ലോകകപ്പ് ഫൈനലില്‍ ഇന്ത്യയും ശ്രീലങ്കയും തമ്മിലായിരിക്കും മത്സരം നടക്കുകയെന്നാണ് പ്രതീക്ഷയെന്നും ഓസീസ് നായകന്‍ പറഞ്ഞു.

ഇന്ത്യയെ പരാജയപ്പെടുത്തുകയെന്നത് ശ്രമകരമായ കാര്യമാണ്. കരുത്തുറ്റ ടീമാണ് ഇന്ത്യയുടേതെന്നതില്‍ ഒരു സംശയവുമില്ല. ബൌളിംഗില്‍ ചില പ്രശ്നങ്ങള്‍ ഉണ്ടെന്നത് ശരിതന്നെ. പക്ഷേ മികച്ച ബാറ്റിംഗ് നിര ഇന്ത്യക്ക് ഉണ്ട്- പോണ്ടിംഗ് പറഞ്ഞു.

ശ്രീലങ്ക ഇംഗ്ലണ്ടിനെ തകര്‍ത്തത് അദ്ഭുതമല്ല. അത് എല്ലാവരും പ്രതീക്ഷിച്ചതാണ്. ഞാന്‍ വിചാരിക്കുന്നത് സെമിയില്‍ ശ്രീലങ്ക ന്യൂസിലാന്‍ഡിനെയും ഇന്ത്യ പാകിസ്ഥാനെയും പരാജയപ്പെടുത്തുമെന്നാണ്. ഇന്ത്യയും ശ്രീലങ്കയും ലോകകപ്പ് ഫൈനലില്‍ വരികയെന്നത് ക്രിക്കറ്റിന്റെ മനോഹാരിതയാണെന്നും പോണ്ടിംഗ് പറഞ്ഞു.

ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇന്ത്യയോട് പരാജയപ്പെട്ട് ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായതിനെ തുടര്‍ന്ന് നാട്ടിലെത്തിയതിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവയെയാണ് പോണ്ടിംഗ് ലോകകപ്പിലെ സാധ്യതകള്‍ വിലയിരുത്തിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :