പാക് താരങ്ങളുടെ അന്താരാ‍ഷ്ട്രവിലക്ക് തുടരും

PRO
ഐസി‌എല്ലിന്‍റെ പേരില്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ പാകിസ്ഥാന്‍ കളിക്കാര്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് തുടരുമെന്ന് ഐസി‌സി അറിയിച്ചു. ഐസിസി ചീഫ് എക്സിക്യൂട്ടീവ് ഹാരോണ്‍ ലോര്‍ഗത് ആണ് ഇക്കര്യം വ്യക്തമാക്കിയത്. ഐസിഎല്ലിന്‍റെ പേരില്‍ പാക് ക്രിക്കറ്റ് ബോര്‍ഡ് വിലക്കിയ കളിക്കാര്‍ക്ക് ആഭ്യന്തര ക്രിക്കറ്റില്‍ പങ്കെടുക്കാന്‍ കോടതി അനുമതി നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് ലോര്‍ഗത്തിന്‍റെ വിശദീകരണം.

അനധികൃത ക്രിക്കറ്റിനെ പ്രോത്സാഹിപ്പിക്കരുതെന്ന് കാണിച്ച് ഐസിസി പ്രമേയം പാസാക്കിയിട്ടുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാല്‍ പ്രാദേശിക നിയമങ്ങള്‍ ഓരോ രാജ്യത്തും ഉണ്ട്. അതിനെതിരെ നീങ്ങാന്‍ ഐസിസിക്ക് കഴിയില്ലെന്നും ലോര്‍ഗത് കൂട്ടിച്ചേര്‍ത്തു.

മുംബൈ| WEBDUNIA|
പാകിസ്ഥാന് പകരം ശ്രീലങ്കയില്‍ അടുത്ത ചാമ്പ്യന്‍സ് ട്രോഫി നടത്തുന്നതിന് സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ചാമ്പ്യന്‍സ് ട്രോഫിയുടെ സമയത്തെ ഇവിടുത്തെ കാ‍ലാവസ്ഥ എങ്ങനെ ആയിരിക്കുമെന്ന് വിലയിരുത്തി വരികയാണെന്നും ലോര്‍ഗത് വ്യക്തമാക്കി.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :