ന്യൂസീലന്‍റില്‍ ഇന്ത്യ കൂടുതല്‍ ടെസ്റ്റിന്

വെല്ലിംഗ്ടണ്‍| PRATHAPA CHANDRAN| Last Modified ബുധന്‍, 14 ജനുവരി 2009 (14:55 IST)
ഇന്ത്യയുടെ ന്യൂസിലന്‍റ് പര്യടനത്തില്‍ ഒരു അധിക ടെസ്റ്റ് കൂടി ഉള്‍പ്പെടുത്താന്‍ ന്യൂസീലന്‍റ് ക്രിക്കറ്റ് സമ്മതിച്ചതായി റിപ്പോര്‍ട്ടുകള്‍.

ഇന്ത്യയുടെ പാകിസ്ഥാന്‍ പര്യടനം റദ്ദാക്കിയതിനെ തുടര്‍ന്ന് കൂടുതല്‍ ടെസ്റ്റ് വേണമെന്ന ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിന്‍റെ ആവശ്യം ന്യൂസിലന്‍റ് ക്രിക്കറ്റ് പരിഗണിക്കുകയായിരുന്നു. നേരത്തെ രണ്ട് ടെസ്റ്റുകളാണ് നിശ്ചയിച്ചിരുന്നത്. ഇതോടെ പരമ്പര തുടങ്ങുന്ന തീയതിയില്‍ മാറ്റം വരുമെന്നും സൂചനയുണ്ട്.

മാര്‍ച്ച് ആറിനായിരുന്നു പര്യടനം തുടങ്ങാന്‍ നിശ്ചയിച്ചിരുന്നത്. ഇപ്പോഴത്തെ അവസ്ഥയില്‍, മാര്‍ച്ച് ഒന്നിനു തന്നെ പര്യടനം ആരംഭിക്കാനാണ് സാധ്യത എന്നും മാധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നു.

പാകിസ്ഥാന്‍ പരമ്പരയും ചാമ്പ്യന്‍സ് ട്രോഫിയും റദ്ദാക്കിയതുമൂലം ബിസിസിഐയ്ക്കുണ്ടായ വരുമാന നഷ്ടം നികത്താനായി ഇന്ത്യന്‍ ടീം ഈ മാസം അവസാനം ശ്രീലങ്കന്‍ പര്യടനം നടത്തുന്നുണ്ട്. പര്യടനത്തില്‍ അഞ്ച് ഏകദിനങ്ങളും ഒരു ട്വന്‍റി 20 മത്സരവുമാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :