ന്യൂസിലാന്‍ഡിനെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് പരമ്പര

ഓക്‍ലാന്‍ഡ്| WEBDUNIA| Last Modified ശനി, 3 മാര്‍ച്ച് 2012 (17:05 IST)
PRO
PRO
ന്യൂസിലാന്‍ഡിനെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് ഏകദിന പരമ്പര. 3-0ത്തിനാണ് ദക്ഷിണാഫ്രിക്ക ഏകദിനപരമ്പര സ്വന്തമാക്കിയത്. അവസാന ഏകദിനത്തില്‍ ന്യൂസിലാന്‍ഡിനെ അഞ്ച് വിക്കറ്റിനാണ് ദക്ഷിണാഫ്രിക്ക പരാജയപ്പെടുത്തിയത്.

ടോസ് നേടിയ ദക്ഷിണാഫ്രിക്ക ന്യൂസിലാന്‍ഡിനെ ബാറ്റിംഗിന് അയക്കുകയായിരുന്നു. 47 ഓവറില്‍ 206 റണ്‍സിന് ന്യൂ‍സിലാന്‍ഡ് പുറത്തായി.

മറുപടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക 40 ഓവറില്‍ വിജയലക്‍ഷ്യം മറികടന്നു. ആം‌ല 76 റണ്‍സെടുത്തു. മോര്‍ക്കല്‍ 41 റണ്‍സെടുത്തു.

ന്യൂസിലാന്‍ഡിനെതിരെ 1-2ന് ദക്ഷിണാഫ്രിക്ക ട്വന്റി 20 പരമ്പരയും സ്വന്തമാക്കിയിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :