ധോണിയുടെ മാന്‍ ഓഫ് ദ മാച്ച് വിവാദം പുകയുന്നു

ന്യൂഡല്‍ഹി| WEBDUNIA|
PRO
പാകിസ്ഥാനെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരത്തിലെ മാന്‍ ഓഫ് ദ മാച്ച് പുരസ്കാരം ഇന്ത്യന്‍ നായകന്‍ മഹേന്ദ്രസിംഗ് ധോണിക്ക് നല്‍കിയതില്‍ പ്രതിഷേധം പുകയുന്നു.

ധോണിയെക്കാളും പുരസ്കാരത്തിന് അര്‍ഹരായ നിരവധി താരങ്ങള്‍ ഉണ്ടായിരുന്നെങ്കിലും അവരെയൊന്നും പരിഗണിക്കാതെയാണ് ധോണിക്ക് മാന്‍ ഒഫ് ദ മാച്ച് അവാര്‍ഡ് നല്‍കിയത്.

ധോണിയുടെ പ്രകടനം മോശമായതിനാല്‍ അദ്ദേഹത്തെ പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടിയാണ് ധോണിക്ക് പുരസ്കാരം നല്‍കിയതെന്നാണ് പാനലില്‍ ഉള്‍പ്പെട്ട ഒരു മുന്‍ താരം അഭിപ്രായപ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ധോണിയെക്കാളും മാന്‍ ഒഫ് ദ മാച്ച് അവാര്‍ഡിന് അര്‍ഹന്‍ രവീന്ദ്ര ജഡേജയായിരുന്നുവെന്ന വാദവും ഉയര്‍ന്നു വരുന്നുണ്ട്.

പേസ് ബൗളര്‍ ഭുവനേശ്വര്‍ കുമാറും അവാര്‍ഡിന് അര്‍ഹനായിരുന്നു. തോറ്റെങ്കിലും അഞ്ച് വിക്കറ്റ് വീഴ്ത്തിയ പാകിസ്ഥാന്റെ സായിദ് അജ്മലും അവാര്‍ഡിന് അര്‍ഹമായ പ്രകടനമാണ് കാഴ്ചവച്ചത്. എന്നാല്‍ ഇവരെയെല്ലാം തഴഞ്ഞതാണ് വിവാദത്തിനു കാരണമായത്.

ഇന്ത്യന്‍ ഇന്നിംഗ്സില്‍ 36 റണ്‍ അടിച്ച് ടോപ് സ്കോററായിരുന്നു ധോണി.
ചെന്നൈ ഏകദിനത്തില്‍ പാക് ഓപ്പണര്‍ നസീര്‍ ജംഷദിനെ പരിഗണിക്കാതിരുന്നതിന് പാക് ടീം അനൗദ്യോഗികമായി പരാതി നല്‍കിയതായും റിപ്പോര്‍ട്ടുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :