ധര്‍മ്മശാല|
WEBDUNIA|
Last Modified ഞായര്‍, 27 ജനുവരി 2013 (15:20 IST)
PRO
ഇന്ത്യയ്ക്കെതിരായ അവസാന ഏകദിനത്തില്‍ ഇംഗ്ളണ്ടിന് 2227 റണ്‍സിന്റെ വിജയലക്ഷ്യം. മുന്‍നിരക്കാര്‍ കളി മറന്നതോടെ പരുങ്ങലിലായെ ഇന്ത്യയെ റെയ്‌നയും ജഡേജയും ഗംഭീറും ഭുവനേശ്വറും ചേര്‍ന്നാണ് മാനക്കേടില്‍ നിന്നും കരകയറ്റിയത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 49.4 ഓവറില്‍ 226 റണ്‍സിന് എല്ലാവരും പുറത്തായി. രോഹിത് ശര്‍മ്മ (4), വിരാട് കോഹ്‌ലി (0), യുവരാജ് സിംഗ് (0), ഗൗതം ഗംഭീര്‍ (24), ധോണി (15), രവീന്ദ്ര ജഡേജ (39), സുരേഷ് റെയ്‌ന (83), ആര്‍.അശ്വിന്‍ (19), ഭുവനേശ്വര്‍ കുമാര്‍ (31), ഷാമി അഹമ്മദ് (1) എന്നിവരുടെ വിക്കറ്റാണ് നഷ്ടമായത്.
സുരേഷ് റെയ്ന (83), രവീന്ദ്ര ജഡേജ (39) എന്നിവരുടെ ബാറ്റിംഗാണ് ഇന്ത്യയെ വന്‍തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. 30 പന്തില്‍ 31 റണ്‍സെടുത്ത ഭുവനേശ്വര്‍ കുമാറും പിടിച്ചു നിന്നു. അവസാനം റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ ഇംഗ്ലണ്ട് ഒരു വിക്കറ്റ് നഷ്ടത്തില്‍ 63 റണ്‍സെടുത്തു.
ഇംഗ്ളണ്ടിന് വേണ്ടി ബ്രസ്നന്‍ നാലും ഫിന്‍, ട്രെഡ്‌വെല്‍ എന്നിവര്‍ രണ്ടു വിക്കറ്റ് വീതവും വീഴ്ത്തി. കഴിഞ്ഞ നാല് കളികളില്‍ ഇന്ത്യ 3-1ന് മുന്നിലാണ്. പരമ്പരയും ഇതിനം ഇന്ത്യ സ്വന്തമാക്കി.
ഇംഗ്ലണ്ട് ടീം: ഐആര്‍ ബെല്‍, കെപി പീറ്റേഴ്സണ്‍, എഎന്‍ കുക്ക്, ജയിംസ് ട്രെഡ്‌വെല്‍, എസ് ആര്‍ പാല്‍, ടിം ബ്രേസ്നന്‍, ഇയോവിന്‍ മോര്‍ഗന്‍, സ്റ്റീവന്‍ ഫിന്‍, ക്രിസ് വോക്സ്, ജോസ് ബട്‌ലര്‍, ജോ റൂട്ട്