ദ്രാവിഡിന്റെ ബാറ്റിംഗ് ശൈലിയാണ് സ്വാധീനിച്ചിട്ടുള്ളതെന്ന് ആഷ്റ്റണ്‍ അഗര്‍

WEBDUNIA| Last Modified വെള്ളി, 27 സെപ്‌റ്റംബര്‍ 2013 (12:40 IST)
PRO
PRO
ഇന്ത്യയുടെ വന്‍‌മതില്‍ രാഹുല്‍ ദ്രാവിഡിന്റെ ബാറ്റിംഗ് ശൈലിയാണ് തന്നെ ഏറെ സ്വാധീനിച്ചിട്ടുള്ളതെന്ന് ഓസിസിന്റെ യുവ ബാറ്റ്സ്മാന്‍ ആഷ്റ്റണ്‍ അഗര്‍. ഓസ്ട്രേലിയയില്‍ നിന്നും നിരവധി ഇതിഹാസങ്ങള്‍ ക്രിക്കറ്റില്‍ ഉണ്ടായിട്ടുണ്ടെങ്കിലും ദ്രാവിഡിന്റെ ബാറ്റിംഗ് ശൈലിയാണ് തന്നെ സ്വാധീനിച്ചിരിക്കുന്നതെന്നാണ് അഗര്‍ പറയുന്നത്.

കൂടാതെ ദ്രാവിഡാണ് തന്റെ ആരാധാനാ പുരുഷനെന്നും അഗര്‍ പറയുന്നു. ചാംപ്യന്‍സ് ലീഗ് മത്സരങ്ങള്‍ക്കിടെ സമയം കണ്ടെത്തി ദ്രാവിഡിനെ കാണാന്‍ പോകണമെന്ന് അഗര്‍ മാധ്യമങ്ങളോട് പറഞ്ഞു.

ചാംപ്യന്‍സ് ലീഗിലെ പെര്‍ത്ത് സ്കോര്‍ച്ചേഴ്സ് ടീമംഗമാണ് ആഷ്റ്റണ്‍ അഗര്‍ .


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :