ദക്ഷിണാഫ്രിക്ക-പാക്കിസ്ഥാന്‍ ടെസ്റ്റ്; പാകിസ്ഥാന്‍ തോല്‍‌വിയിലേക്ക്

ദുബായ്‌| WEBDUNIA|
PRO
ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടെസ്റ്റില്‍ പാക്കിസ്ഥാന്‍ തോല്‍വിയിലേക്ക്‌. ആദ്യ ഇന്നിങ്ങ്സില്‍ വെറും 99 റണ്‍സിനു പാക്കിസ്ഥാന്‍ പുറത്തായപ്പോള്‍ രണ്ടാം ദിവസം കളി അവസാനിക്കുമ്പോള്‍ നാലു വിക്കറ്റിന്‌ 460 റണ്‍സെടുത്തിട്ടുണ്ട്‌.

അഞ്ചാം ഇരട്ട സെഞ്ചുറി കണ്ടെത്തിയ നായകന്‍ ഗ്രെയിം സ്മിത്ത്‌ 227 റണ്‍സോടെ ക്രീസിലുണ്ട്‌. നേരിട്ട ആദ്യ പന്തില്‍ തന്നെ പുറത്താകലില്‍ നിന്നു രക്ഷപ്പെട്ട ഡിവില്ലിയേഴ്സ്‌ 157 റണ്‍സോടെയും ക്രീസിലുണ്ട്‌. 17മത് സെഞ്ചുറിയാണ്‌ ഡിവില്ലിയേഴേസ്‌ കുറിച്ചത്.

മൂന്നു ദിവസം ബാക്കി നില്‍ക്കെ ദക്ഷിണാഫ്രിക്കയ്ക്ക്‌ 361 റണ്‍സ്‌ ലീഡായി. ആദ്യ ടെസ്റ്റില്‍ പാക്കിസ്ഥാന്റെ വിജയം ഏഴു വിക്കറ്റിനായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :