തോറ്റ് മടുക്കാതെ ഡെക്കാന്‍ ചാര്‍ജേഴ്സ്!

കട്ടക്ക്‌| WEBDUNIA|
PTI
PTI
ഐ പി എല്ലില്‍ ഡെക്കാന്‍ ചാര്‍ജേഴ്‌സിനെതിരായ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ്‌ റൈഡേഴ്‌സിന്‌ അഞ്ചുവിക്കറ്റ്‌ ജയം. ടോസ്‌ നേടിയ നൈറ്റ്‌റൈഡേഴ്‌സ് ചാര്‍ജേഴ്സിനെ ബാറ്റിംഗിനയക്കുകയായിരുന്നു. എന്നാല്‍ ഡെക്കാന്‍ ടീമില്‍ ശിഖര്‍ ധവാന്‍(50) മാത്രമേ അല്പമെങ്കിലും മികച്ചു നിന്നുള്ളൂ.

127 റണ്‍സ്‌ വിജയലക്‍ഷ്യം പിന്തുടര്‍ന്ന നൈറ്റ്‌റൈഡേഴ്‌സ് ഒരോവര്‍ ബാക്കി നില്‍ക്കെ അഞ്ചുവിക്കറ്റ്‌ നഷ്‌ടത്തില്‍ വിജയം കണ്ടു. നൈറ്റ്‌റൈഡേഴ്‌സിനുവേണ്ടി ക്യാപ്‌റ്റന്‍ ഗൗതം ഗംഭീറും മനോജ്‌ തിവാരിയും 30 റണ്‍സ്‌ വീതം നേടി.

ഈ വിജയത്തോടെ പോയന്റ് ടേബിളില്‍ നൈറ്റ്‌ റൈഡേഴ്‌സ് മൂന്നാം സ്ഥാനത്തെത്തി. അതേസമയം ചാര്‍ജേഴ്സിന്റെ തുടര്‍ച്ചയായ അഞ്ചാം തോല്‍‌വിയാണിത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :