ഡെവിള്‍സ് ഇന്ന് റോയല്‍‌സിനെതിരെ

സെഞ്ചൂറിയന്‍| WEBDUNIA|
ഐപി‌എല്ലില്‍ ഡെല്‍ഹി ഡെയര്‍ ഡെവിള്‍സ് ഇന്ന് രാജസ്ഥാന്‍ റോയല്‍‌സിനെ നേരിടും. ഇതുവരെ കാര്യമായ ജയങ്ങളൊന്നും സ്വന്തമാക്കാത്ത റോയല്‍‌സിന് ഇത് തിരിച്ചുവരവിനുള്ള അവസരമാണ്.

മൂന്ന് പോയന്‍റുകളുമായി പട്ടികയില്‍ ഏഴാം സ്ഥാനത്താണ് ഷെയ്ന്‍ വോണും കൂട്ടരും. കഴിഞ്ഞ ദിവസം പഞ്ചാബ് കിംഗ്സ് ഇലവനോട് തോ‌ല്‍‌വിയേറ്റുവാങ്ങിയതിന്‍റെ ക്ഷീണം റോയല്‍‌സിന് ഇനിയും മാറിയിട്ടില്ല. അതേസമയം കളിച്ച മൂന്ന് കളികളിലും വിജയിച്ച് ഉജ്ജ്വലഫോമിലാണ് സേവാഗിന്‍റെ നേതൃത്വത്തിലുള്ള ഡെയര്‍ ഡെവിള്‍സ്.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനോട് സൂപ്പര്‍ ഓവറില്‍ നേടിയ വിജയം മാത്രമാ‍ണ് ഷെയ്ന്‍ വോണിന്‍റെയും കൂട്ടരുടെയും പേരിലുള്ളത്. പഞ്ചാബുമായുള്ള മത്സരത്തില്‍ ബൌളിംഗിലും ബാറ്റിംഗിലും റോയല്‍സ് ഇരുട്ടില്‍തപ്പുകയായിരുന്നു. കുറഞ്ഞ വിജയല‌ക്‍ഷ്യമായിട്ടുകൂടി (140) കിംഗ്സിന് മുന്നില്‍ അടിയറവ് പറയേണ്ട ഗതികേടിലായിരുന്നു റോയല്‍‌സ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :