ഡെക്കാനെ കൊല്‍ക്കത്ത തകര്‍ത്തു

കൊല്‍ക്കത്ത| WEBDUNIA| Last Modified ചൊവ്വ, 12 ഏപ്രില്‍ 2011 (10:38 IST)
PRO
PRO
ഡെക്കാന്‍ ചാര്‍ജേഴ്‌സിനെതിരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് ഒമ്പത് റണ്‍സ് ജയം. കൊല്‍ക്കത്ത ഉയര്‍ത്തിയ 164 റണ്‍സിന്റെ വിജയലക്‍ഷ്യം പിന്തുടര്‍ന്ന ഡെക്കാന്‍ ചാര്‍ജേഴ്സിന് നിശ്ചിത ഓവറില്‍ 154 റണ്‍സ് എടുക്കാനെ കഴിഞ്ഞുള്ളൂ.

ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ജാക്ക് കാലിസിന്റെ അര്‍ധസെഞ്ച്വറി പ്രകടനത്തിന്റെ (53) പിന്‍‌ബലത്തില്‍ നിശ്ചിത 20 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 163 റണ്‍സെടുത്തു. 45 പന്തില്‍ നിന്നു ഏഴു ബൗണ്ടറികളും ഒരു സിക്‌സറുമുള്‍പ്പടെയാണ്‌ കാലിസ്‌ 53 റണ്‍സ്‌ നേടിയത്‌. ഒന്നാം വിക്കറ്റിന്‍ മന്‍വിന്ദര്‍ ബിസ്ലയ്‌ക്കൊപ്പം(19) 51 റണ്‍സിന്റെ കൂട്ടുകെട്ടുയര്‍ത്തിയ കാലിസ്‌ കൊല്‍ക്കത്തയ്ക്ക് മികച്ച തുടക്കം നല്‍കി. മൂന്നാമനായെത്തിയ നായകന്‍ ഗൗഭീറിന്റെ(29) പ്രകടനവും കൊല്‍ക്കത്തയുടെ സ്കോറിംഗില്‍ നിര്‍ണായകമായി. മനോജ്‌ തിവാരിയും(21 പന്തില്‍ 30) യൂസഫ്‌ പഠാനും(15 പന്തില്‍ 22) അവസാന ഓവറില്‍ കൊല്‍ക്കത്ത സ്കോര്‍ ഉയര്‍ത്തി. നാലു ക്യാച്ചുകള്‍ എടുത്ത് ഡെക്കാന്‍ ബാറ്റ്സ്മാന്‍‌മാരെ പുറത്താക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ചതും കാലിസാണ്

മറുപടി ബാറ്റിംഗിനിറങ്ങിയ ഡെക്കാണിനുവേണ്ടി ഭരത് ചിപ്ലി(48), ഡാന്‍ ക്രിസ്റ്റ്യാന്‍ (25) എന്നിവര്‍ തിളങ്ങി. ജയിക്കാന്‍, അവസാന ഓവറില്‍ 20 റണ്‍സ് വേണ്ടിയിരുന്ന ഡെക്കാന്റെ മറുപടി 10 റണ്‍സില്‍ ഒതുങ്ങി.

കൊല്‍ക്കത്തയ്ക്ക് വേണ്ടി ഇക്ബാല്‍ അബ്ദുള്ള മൂന്ന് വിക്കറ്റും രജത് ഭാട്ടിയയും ജാവേദ് ഉനദ് കട്ടും രണ്ട് വിക്കറ്റുകള്‍ വീതവുമെടുത്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :