ട്വന്റി-20 ലോകകപ്പ് ബംഗ്ലാദേശില്‍

സിംഗപ്പൂര്‍| WEBDUNIA|
അടുത്ത രണ്ട് ട്വന്റി-20 ലോകകപ്പുകള്‍ ഏഷ്യയില്‍ നടക്കും. 2012ല്‍ നടക്കുന്ന ലോകകപ്പ് ശ്രീലങ്കയിലും 2014ല്‍ നടക്കുന്ന ട്വന്റി-20 ലോകകപ്പ് ബംഗ്ലാദേശിലും നടക്കും. കഴിഞ്ഞ ദിവസം സിംഗപ്പൂരില്‍ നടന്ന ഐ സി സി യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമായത്. 2013ല്‍ നടക്കുന്ന ചാമ്പ്യന്‍സ് ട്രോഫി ഇംഗ്ലണ്ടില്‍ നടക്കും.

2015ല്‍ നടക്കുന്ന ഏകദിന ലോകകപ്പ് ഓസ്ട്രേലിയയിലും ന്യൂസിലാന്‍ഡിലുമായി നടക്കും. 2013ല്‍ വനിതകളുടെ ലോകകപ്പ് വേദിയായി ഇന്ത്യയെയും തെരഞ്ഞെടുത്തു. ചീഫ് എക്സിക്യൂട്ടീവ് കമ്മിറ്റി, ഗവേര്‍ണന്‍സ് റിവ്യൂ കമ്മിറ്റികള്‍ ചേര്‍ന്നാണ് ഐ സി സി മത്സരങ്ങളുടെ വേദികള്‍ പ്രഖ്യാപിച്ചത്.

മറ്റു മത്സരങ്ങളുടെ സമയവും വേദിയും പിന്നീട് പ്രഖ്യാപിക്കും. ടെസ്റ്റ്, ഏകദിനം മത്സരങ്ങള്‍ പഴയ നിയമങ്ങളില്‍ തന്നെ തുടരും. കൂടുതല്‍ ചര്‍ച്ചകള്‍ക്കായി ഡേവിഡ് കൊളിയര്‍( ഇംഗ്ലണ്ട്), നിശാന്ത രണതുങ്ക(ശ്രീലങ്ക), എന്‍ ശ്രീനിവാസന്‍( ഇന്ത്യ), ജെയിംസ് സതര്‍ലാന്‍ഡ്( ഓസ്ട്രേലിയ) ഡേവിഡ് റിച്ചാര്‍ഡ്സന്‍( ഐ സി സി ജനറല്‍ മാനേജര്‍) എന്നിവര്‍ വീണ്ടും യോഗം ചേരും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :