ട്വന്റി 20: ഇംഗ്ലണ്ടിനെതിരെ പാകിസ്ഥാന് ജയം

ദുബായ്‌| WEBDUNIA|
PRO
PRO
ട്വന്റി 20 ക്രിക്കറ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ പാകിസ്ഥാന് ജയം. പാകിസ്ഥാന്‍ ഉയര്‍ത്തിയ 145 റണ്‍സിന്റെ വിജയലക്‍ഷ്യം പിന്തുടര്‍ന്ന ഇംഗ്ലണ്ടിന് 136 റണ്‍സ് എടുക്കാനേ കഴിഞ്ഞുള്ളൂ‍.

ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ 144 റണ്‍സ് ആണ് എടുത്തത്. ഷുഹൈബ് മാലിക്ക് 39 റണ്‍സെടുത്തു. മിസ്ബ് ഉള്‍ ഹഖ് 26 റണ്‍സെടുത്തു.

മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ട് നിരയില്‍ തിളങ്ങിയത് രവി ബൊപ്പാരയും പീറ്റേഴ്സണുമാണ്. 39 റണ്‍സ് ആണ് നേടിയത്. പീറ്റേഴ്സണ്‍ 33 റണ്‍സെടുത്തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :