ടീം ഇന്ത്യയുടെ തകര്‍ച്ചയ്ക്ക് കാരണം ഐ‌പി‌എല്ലല്ല: വെംഗ്സര്‍കര്‍

മുംബൈ| WEBDUNIA| Last Modified ചൊവ്വ, 17 ജനുവരി 2012 (17:49 IST)
ഓസ്ട്രേലിയന്‍ പര്യടനത്തില്‍ ടീം ഇന്ത്യയുടെ തകര്‍ച്ചയ്ക്ക് കാരണമായത് ഐ പി എല്‍ അല്ലെന്ന് ദിലീപ് വെംഗ്സര്‍കര്‍‍. ബി സി സി ഐക്ക് വ്യക്തമായ പദ്ധതിയില്ലാത്തതാണ് ടീം ഇന്ത്യയുടെ പരാജയത്തിന് കാരണമെന്ന് മുന്‍ ടെസ്റ്റ് നായകന്‍ വെംഗ്സര്‍കര്‍ പറഞ്ഞു.

താരങ്ങളുടെ പ്രകടനത്തെ ബാധിച്ച ഒരേയൊരു കാരണം ഐ പി എല്‍ അല്ല. ടെസ്റ്റ് പരമ്പര തുടങ്ങുന്നതിനു മുന്നോടിയായി മതിയായ പരിശീലന മത്സരങ്ങള്‍ ഉണ്ടായിരുന്നില്ല. റിസര്‍വ് താരങ്ങളാ‍യ രോഹിത് ശര്‍മ്മ വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹ എന്നിവര്‍ ഒരു മാസത്തിലേറെയായി മത്സരങ്ങള്‍ പങ്കെടുക്കാനായില്ല- വെംഗ്സര്‍കര്‍ പറഞ്ഞു.

താരങ്ങള്‍ക്ക് മതിയായ പരിശീലനം ലഭിച്ചില്ല. പരമ്പരയ്ക്ക് മുന്നേ ടീമിലെ എല്ലാവര്‍ക്കും മത്സരത്തില്‍ പങ്കെടുക്കാനുള്ള അവസരം ലഭിക്കണം- വെംഗ്സര്‍കര്‍ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :