ജോണ്‍സണെ ഒഴിവാക്കണമെന്ന് മാധ്യമങ്ങള്‍

സിഡ്നി| WEBDUNIA|
മോശം ഫോമിലുള്ള പേസ് ബൌളര്‍ മിച്ചല്‍ ജോണ്‍സണെ മൂന്നാം ടെസ്റ്റിനുളള ടീമില്‍ നിന്ന് ഒഴിവാക്കണമെന്ന് ഓസീസ് മാധ്യമങ്ങള്‍. ആദ്യ രണ്ട് ടെസ്റ്റില്‍ 331 റണ്‍സ് വഴങ്ങിയ ജോണ്‍സണ്‍ ആകെ നേടിയത് എട്ട് വിക്കറ്റുകള്‍ മാത്രമായിരുന്നു. ആഷസില്‍ ഓസീസിന്‍റെ തുരുപ്പ് ചീട്ടാകുമെന്ന് കരുതിയ ജോണ്‍സന്‍റെ മങ്ങിയ ഫോം ആ‍രാധകരെയും നിരാശരാക്കി.

മൂന്നാം ടെസ്റ്റിനുള്ള ടീമില്‍ ജോണ്‍സണെ ഉള്‍പ്പെടുത്തുന്നത് നീതിക്കരിക്കാനാവില്ലെന്ന് സിഡ്നി മോര്‍ണിംഗ് ഹെറാള്‍ഡില്‍ പ്രശസ്ത കളിയെഴുത്തുകാരന്‍ പീറ്റര്‍ റീബക് എഴുതി. ചിറകില്ലാത്ത പറക്കാന്‍ കഴിയാത്ത ഒരു ഫാസ്റ്റ് ബൌളറെ വഹിക്കുക എന്നത് ഓസ്ട്രലിയയെ സംബന്ധിച്ചിടത്തോളം ആത്മഹത്യാപരമായിരിക്കുമെന്നും റീബക് പറഞ്ഞു.

അമിത പ്രതീക്ഷയാവാം ജോണ്‍സന്‍റെ നിരാശജനകമായ പ്രകടനത്തിന് കാരണമെന്നും റീബക് പറഞ്ഞു. ഇതേ ആവശ്യം തന്നെയാണ് മറ്റ് പത്രങ്ങളിലും ബ്ലോഗുകളിലും എല്ലാം നിറയുന്നത്. നോര്‍ത്താം‌പ്റ്റണിനെതിരായ പരീശീലന മത്സരത്തിലും ജോണ്‍സണ്‍ തിളങ്ങിയിരുന്നില്ല. എന്നാല്‍ ടീമിലേക്ക് വിളികാത്തിരിക്കുന്ന സ്റ്റുവര്‍ട്ട് ക്ലാര്‍ക്ക് തിളങ്ങുകയും ചെയ്തു. ഇത് ജോണ്‍സന്‍റെ സാധ്യതകളില്‍ മങ്ങലേല്‍പ്പിക്കുന്നുണ്ട്. വ്യാഴാഴ്ച എഡ്ജ്ബാസ്റ്റണിലാണ് ആഷസ് പരമ്പരയിലെ മൂന്നാം ടെസ്റ്റ് തുടങ്ങുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :