ജയവര്‍ധനെയുടെ തീരുമാനം ഞെട്ടിച്ചു: മുരളി

കൊളംബൊ| PRATHAPA CHANDRAN|
ക്യാപ്റ്റന്‍ സ്ഥാനം രാജിവയ്ക്കാനുള്ള മഹേല ജയവര്‍ധനെയുടെ തീരുമാനം തന്നെയും മറ്റ് ടീമംഗങ്ങളെയും ഞെട്ടിച്ചുവെന്ന് സ്പിന്നര്‍ മുത്തയ്യ മുരളീധരന്‍. ജയവര്‍ധനെ നായക പദവി രാജിവയ്ക്കാന്‍ ഒരുങ്ങുകയാണെന്ന് അറിയാമായിരുന്നെങ്കിലും ഇത്ര പെട്ടന്നൊരു തീരുമാനം അപ്രതീക്ഷിതമായിരുന്നുവെന്നും മുരളി പറഞ്ഞു.

കളത്തിനു പുറത്തെ സമ്മര്‍ദങ്ങളും രാഷ്ട്രീയവും കൂടിക്കലര്‍ന്ന ലങ്കന്‍ ക്രിക്കറ്റില്‍ നായകനെന്ന നിലയില്‍ തല ഉയര്‍ത്തിപിടിച്ചു തന്നെയാണ് മഹേല മടങ്ങുന്നതെന്നും മുരളി കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ മൂന്നു വര്‍ഷത്തെ ടെസ്റ്റുകളില്‍ അദ്ദേഹത്തിന്‍റെ വിജയ ശതമാനം 62.5 ആണ്. എതൊരു ലങ്കന്‍ നായകനേക്കാളും മികച്ചതാണിത്.

എല്ലാവര്‍ക്കും തുല്യ പരിഗണനയും പിന്തുണയും നല്‍കിയ കളിക്കാരുടെ ക്യാപ്റ്റനാണ് മഹേലയെന്നും മുരളി കൂട്ടിച്ചേര്‍ത്തു. ടീമിന്‍റെ താല്‍പ്പര്യം കണക്കിലെടുത്ത് വരാനിരിക്കുന്ന പാകിസ്ഥാന്‍ പരമ്പരയ്ക്കുശേഷം ക്യാപ്റ്റന്‍ സ്ഥാനം രാജി വയ്ക്കുമെന്ന് ജയവര്‍ധനെ ഇന്നലെ പ്രഖ്യാപിച്ചിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :