ജയവര്‍ദ്ധനെയ്‌ക്ക് രണ്ടാമത്തെ റണ്‍നേട്ടം

cricket
കൊളംബോ: | WEBDUNIA|
file
ശ്രീലങ്കന്‍ നായകന്‍ മഹേള ജയവര്‍ദ്ധനെ ക്രിക്കറ്റ് ജീവിതത്തില്‍ അപ്രതീക്ഷിതമായ ഒരു നേട്ടത്തില്‍ എത്തിയിരിക്കുകയാണ്. ബംഗ്ലാദേശിനെതിരെ ആദ്യ ടെസ്റ്റിലെ ആദ്യ ദിനത്തില്‍ അര്‍ദ്ധ സെഞ്ച്വറി നേടുമ്പോള്‍ ശ്രീലങ്കയ്ക്കായി ഏറ്റവും കൂടുതല്‍ രണ്ടാമത്തെ മികച്ച റണ്‍ നേട്ടക്കാരനായിരിക്കുകയാണ് ശ്രീലങ്കന്‍ നായകന്‍.

സെഞ്ച്വറിക്ക് ഏഴു റണ്‍സ് മാത്രം അകലത്തില്‍ നില്‍ക്കേ റിട്ടയേര്‍ഡ് ഹര്‍ട്ടാകുമ്പോള്‍ ലങ്കന്‍ ടീം നായകന്‍ ടെസ്റ്റ് റണ്‍സില്‍ രണ്ടാമതു നില്‍ക്കുന്ന മുന്‍ ബാറ്റ്‌സ്‌മാന്‍ അരവിന്ദ ഡിസില്‍‌വയാണ് പിന്നിലാക്കിയത്‍. 6,365 റണ്‍സായിരുന്നു ഡിസില്‍‌വയുടെ സമ്പാദ്യം. ഒന്നാം സ്ഥാനത്ത് 6,791 റണ്‍സെടുത്ത സനത് ജയസൂര്യയാണ്.

രണ്ടു വിക്കറ്റ് നഷ്‌ടമായ നിലയിലായിരുന്നു ലങ്കന്‍ നായകന്‍ ബാറ്റു ചെയ്യാനെത്തിയത്. ഓപ്പണര്‍ വാന്‍ഡര്‍ട്ടിനൊപ്പം മികച്ച കളി കെട്ടഴിച്ച ശ്രീലങ്കന്‍ നായകന്‍ 93 റണ്‍സില്‍ എത്തിയപ്പോള്‍ റിട്ടയര്‍ ചെയ്യുകയായിരുന്നു. അതിനു ശേഷം രണ്ടാം ദിനത്തില്‍ ബാറ്റു ചെയ്യാനെത്തിയ ജയവര്‍ദ്ധനെ 114 റണ്‍സുമായി പുറത്താകാതെ നില്‍ക്കുകയാണ്.

142 പന്തുകളില്‍ പതിനാറ്‌ ഫോറും ഒരു സിക്‍സും മഹേള ജയവര്‍ദ്ധനെ നേടി. വാന്‍ഡര്‍ട്ട് നായകന്‍ ജയവര്‍ദ്ധനെയ്‌ക്കു പിന്നാലെ 40 റണ്‍സെടുത്ത വിക്കറ്റ് കീപ്പര്‍ ജയ വര്‍ദ്ധനെയുമായി ചേര്‍ന്ന് ശ്രീലങ്കയെ ശക്തമായ നിലയിലേക്ക് നയിച്ചു.117 റണ്‍സ് എടുത്ത ശെഷമാണ് വാന്‍ഡര്‍ട്ട് മടങ്ങിയത്‌. 79 റണ്‍സ് എടുത്ത ദില്‍‌ഷന്‍ റണ്ണൌട്ടായി. ‌‌‌‌രണ്ടാം ദിനത്തിളേക്ക് കളിയെത്തുമ്പോള്‍ ശ്രീലങ്ക അഞ്ച് വിക്കറ്റിന് 334 റണ്‍സുമായി നില്‍ക്കുകയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :